ന്യായമല്ലാത്ത നിരക്ക് -അക്ഷയ സംരംഭകർ കോടതിയിലേക്ക് ;സംസ്ഥാന വ്യാപകമായി പ്രതിഷേധം
2022 ൽ പഞ്ചായത്ത് സേവനങ്ങൾക്ക് നിശ്ചയിച്ചിരിക്കുന്ന നിരക്കിൽ നിന്ന് 70% കുറഞ്ഞ നിരക്കാണ് ഇപ്പോൾ വന്നിരിക്കുന്നത്
കൊച്ചി :കാലാനുസൃതമല്ലാത്തതും ,ന്യായമല്ലാത്തതുമായ കെ സ്മാർട്ട് സേവന നിരക്കുകൾ അക്ഷയ സംരംഭകരിൽ അടിച്ചേൽപ്പിച്ച ഉത്തരവിനെതിരെ അക്ഷയ സംരംഭകർ ഹൈക്കോടതിയെ സമീപിക്കുന്നു .മിനിമം അക്ഷയ സംരംഭകരോട് ഒരു ചർച്ച എങ്കിലും നടത്തി വേണമായിരുന്നു നിരക്ക് നിശ്ചയിക്കാൻ എന്ന് അക്ഷയ സംരംഭകരുടെ സ്വതന്ത്ര സംഘടനയായ ഫേസിന്റെ സംസ്ഥാന പ്രസിഡന്റ് സ്റ്റീഫൻ ജോൺ അഭിപ്രായപ്പെടുന്നു .
സേവന നിരക്കുകൾ തീരുമാനിക്കുമ്പോൾ സംരംഭകന്റെ മുതൽ മുടക്കുകൾ കൂടി പരിഗണിക്കുന്നത് ന്യായമായിരിക്കും. ഒരു സംരംഭം വിജയകരമായി നടത്തി കൊണ്ടുപോകുന്നത് ഈ കാലത്ത് വലിയ വെല്ലുവിളിയാണ്. സർക്കാർ ഓഫീസുകളിലെ 80% ജോലികളും ഓൺലൈൻ ആക്കിയത് ചിലവുകൾ കുറക്കാൻ വേണ്ടിയാണെന്നുള്ളത് ശരിയായ കാര്യമാണ്. മറ്റേതു മേഖലയിലെയും പോലെ വിലക്കയറ്റം ചിലവുകളും അക്ഷയ സംരംഭകർക്കും ഉണ്ട്. സർക്കാരിന്റെ നേരിട്ടുള്ള ഒരു സാമ്പത്തിക സഹായവും
അക്ഷയകൾക്കില്ല
പുതിയ കെ സ്മാർട്ട് റേറ്റ് ചാർട്ട് സംരംഭകരെ ദോഷകരമായി ബാധിക്കുമെന്ന് ഫേസ് സംസ്ഥാന പ്രസിഡന്റ് എ പി സദാനന്ദൻ മാസ്റ്റർ പറഞ്ഞു .
കെ സ്മാർട്ട് ചെയ്യുന്നതിന് അക്ഷയക്ക് ഒരു ലോഗിൻ നൽകിയത് പോലും നിർത്തലാക്കിയതായി ഫേസ് സംസ്ഥാന ട്രെഷറർ സി വൈ നിഷാന്ത് ചൂണ്ടിക്കാട്ടി .
2022 ൽ പഞ്ചായത്ത് സേവനങ്ങൾക്ക് നിശ്ചയിച്ചിരിക്കുന്ന നിരക്കിൽ നിന്ന് 70% കുറഞ്ഞ നിരക്കാണ് ഇപ്പോൾ വന്നിരിക്കുന്നത് ;
ഉപ്പുതൊട്ടു കർപ്പൂരം വരെ വിലക്കയറ്റം ഉള്ളപ്പോൾ, ഉദ്യോഗസ്ഥരുടെ മുതൽ മന്ത്രിമാരുടെ വരെ ശമ്പളം ഈ കാലയളവിൽ ഇരട്ടിയോളം വർധിപ്പിച്ചിട്ടും അക്ഷയുടെ സേവന നിരക്ക് മാത്രം എന്താണ് കുറയ്ക്കുന്നതെന്നും സംരംഭകർ ചോദിക്കുന്നു
പ്രേത്യേക സമുദായത്തിന്റെ മാര്യേജ് രജിസ്റ്റർ ചെയ്യുമ്പോഴും, പൊതു മാര്യേജ് രജിസ്റ്റർ ചെയ്യുമ്പോഴും അത് ചെയ്തു നൽകുന്ന എടുക്കുന്ന ജോലിയും, ഒരേ പോലെ ആണ്. പിന്നെന്താണ് ഇവർക്ക് മറ്റൊരു ചാർജ്? അവർക്ക് ആനുകൂല്യം നൽകണം എന്നാണ് ഗവണ്മെന്റ് പോളിസി എന്നുണ്ടെങ്കിൽ അത് നൽകേണ്ടത് സർക്കാർ ആണ്.. അല്ലാതെ സ്വന്തം ക്യാഷ് മുടക്കി, സ്വയം വാടക, കറന്റ് ചാർജ്, ഇന്റർനെറ്റ് ചാർജ്, സ്റ്റാഫ് സാലറി എന്നിവ കൊടുക്കുന്ന അക്ഷയ സംരംഭകർ അല്ല എന്നും സംരംഭകർ അഭിപ്രായപ്പെടുന്നു .
നന്നായി നടക്കുന്ന അക്ഷയ പ്രസ്ഥാനത്തിലെ 15000 ത്തോളം വരുന്ന കുടുംബങ്ങളെ വഴിയാധാരമാക്കുന്നതും സ്വകാര്യ ഓൺലൈൻ കേന്ദ്രങ്ങളെ സഹായിക്കുന്നതുമാണ് ഇന്നലെ പുറത്തിറങ്ങിയ കെ സ്മാർട്ട് സേവന നിരക്ക് ഉത്തരവെന്ന് സംരംഭകർ പറയുന്നു .
അക്ഷയക്ക് പ്രേത്യേക ലോഗിൻ അനുവദിച്ചിട്ടില്ല എന്നാൽ ജനങ്ങളിൽ നിന്ന് വാങ്ങാവുന്ന സേവന നിരക്ക് ഉത്തരവിൽ പറഞ്ഞിട്ടുമുണ്ട് .എന്നാൽ കുടുംബശ്രീ ,സ്വകാര്യ ഓൺലൈൻ കേന്ദ്രങ്ങൾ എന്നിവർക്ക് വാങ്ങാവുന്ന നിരക്ക് എത്രയാണെന്ന് നിഷ്കര്ഷിച്ചിട്ടില്ല .
അക്ഷയ സംരംഭകർ ചെയ്യുന്ന നല്ല കാര്യങ്ങൾ കാണാതെ സംരംഭകരെ പിന്നിലേക്ക് തള്ളുന്ന നടപടി അംഗീകരിക്കാനാകില്ല എന്നവർ പറയുന്നു .
സി ഐ ടി യൂ അനുകൂല സംഘടനയായ എ ഐ ടി ഇ കാലഘട്ടത്തിനനുസരിച്ചുള്ള മതിയായ കൂലി ഉറപ്പു വരുത്തണമെന്നാവശ്യപ്പെട്ട് അക്ഷയ ഡയറക്ടർ ,മുഖ്യമന്ത്രിയുടെ ഓഫീസ് എന്നിവിടങ്ങളിൽ നിവേദനം നൽകി .