സർക്കാർ സേവനങ്ങൾക്ക് രണ്ടും മൂന്നും ഇരട്ടി ഫീസ് വർധന ,അക്ഷയ സേവനഫീസിൽ സർക്കാരിന്റെ കടുംവെട്ട്

പ്രിന്റിനും ,സ്കാനിംഗിനും പേജിന് മൂന്ന് രൂപ !!!!അടിസ്ഥാനസൗകര്യങ്ങൾ ,വാടക ,ശമ്പളം എല്ലാം സംരംഭകർ നേരിട്ട്

Aug 7, 2025
സർക്കാർ സേവനങ്ങൾക്ക് രണ്ടും മൂന്നും ഇരട്ടി ഫീസ് വർധന ,അക്ഷയ സേവനഫീസിൽ സർക്കാരിന്റെ കടുംവെട്ട്
AKSHAYA FEES

തിരുവനന്തപുരം :അക്ഷയ സംരംഭകരെ വീണ്ടും ദുരിതത്തിലേക്ക് തള്ളി വിട്ട് സർക്കാർ ,കെ സ്മാർട്ട് സേവനങ്ങൾക്ക് ഫീസ് നിശ്ചയിച്ച് ഇന്നലെ ഇറങ്ങിയ ഉത്തരവ് സത്യത്തിൽ അക്ഷയ സംരംഭകരെ പൂട്ടലിന്റെ വക്കിലെത്തിച്ചിരിക്കുകയാണ് .അക്ഷയ പ്രസ്ഥാനം ആരംഭിച്ച ശേഷം ഒരിക്കൽ മാത്രം(ഒൻപത് വർഷം മുമ്പ് )  വർധിപ്പിച്ച  ഫീസാണ് ഇപ്പോഴും തുടരുന്നത് .കാലോചിതമായ നിരക്ക് വർദ്ധനവ് വേണമെന്നുള്ള സംരംഭകരുടെ ആവശ്യത്തിന് അധികാരികൾ ഇതുവരെ കരുണ കാണിച്ചിട്ടില്ല .എല്ലാ രംഗത്തും വില വർധനവും ,സർക്കാർ ഫീസിനത്തിൽ എല്ലാ വകുപ്പുകളിലും ഫീസ് വർധനവും ഉണ്ടായപ്പോഴാണ് അക്ഷയ സേവന ഫീസുകൾ തുച്ഛമായി കൂടിയാലോചനകൾ ഇല്ലാതെ നിശ്ചയിച്ചിരിക്കുന്നത് .
ഉദാഹരണത്തിന് മുൻപ് സൗജന്യമായി ലഭ്യമായിരുന്ന പോലീസ് പി സി സി ക്ക് 700 രൂപയാണ് ഓൺലൈൻ ആയി ഇപ്പോൾ ജനങ്ങൾ അടക്കേണ്ടത് .ഭൂമിയുടെ നികുതി മുതൽ എല്ലാ വകുപ്പുകളിലും ഫീസ് വർധിച്ചു .എന്നാൽ സ്വന്തമായി സ്റ്റാഫിനെ നിയമിച്ചു ,ശമ്പളം നൽകി ,കറന്റ്  ,നെറ്റ് ,വാടക ,പേപ്പേർ എല്ലാം ഒരുക്കി ജനങ്ങൾക്ക് സേവനങ്ങൾ നൽകുന്ന അക്ഷയക്ക് നൽകുന്ന ഫീസ് കാലാനുസൃതമാണോ എന്ന് ഭരണാധികാരികൾ ചിന്തിക്കേണ്ടതാണ് .
 അനുവദിച്ചു കഴിഞ്ഞു കടുത്ത നിയന്ത്രണസങ്ങളോടെ പ്രവർത്തിക്കുന്ന അക്ഷയ സെന്ററുകൾ ജനങ്ങൾക്ക് സേവനം നല്കാൻ ബാധ്യയുള്ളരാണ് .എന്നാൽ കടുത്ത നീതി നിഷേധമാണ് അക്ഷയക്കെതിരെ അധികാരികൾ നടത്തുന്നത് .വൈദ്യുതി ചാർജ് ഇനത്തിൽ മാത്രമാണ് കുറച്ച് ഇളവുള്ളത് .എന്നാൽ ജാമ്യ രഹിത ലോൺ ,ഉത്സവ ബത്ത ,ഇൻഷുറൻസ് പരിരക്ഷ എന്നിവയൊക്കെ   അക്ഷയക്കാർക്ക് ഇന്നും സ്വപ്നം മാത്രമാണ് .

തങ്ങളോട് യാതൊരു ആലോചനയും നടത്താതെ നിശ്ചയിച്ച നിരക്കുകൾ അംഗീകരിക്കില്ലെന്ന ഉറച്ച തീരുമാനത്തിലാണ് അക്ഷയ സംരംഭകർ .ഇന്നലെ മുതൽ സംരംഭർ പ്രതിഷേധ ചർച്ചകളിലാണ് .പലജില്ലകളിലും പ്രതിഷേധ കൂട്ടായ്മകൾ നടന്നുവരുകയാണ് .


കോട്ടയത്ത് ഫേസ് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ജില്ലാ അക്ഷയ പ്രോജെക്ക്റ്റ് ഓഫീസിനു മുമ്പിൽ സംരംഭകർ കെ സ്മാർട്ട് സേവനങ്ങളുടെ നിരക്ക് സംരംഭകരോട് ആലോചന നടത്താതെ നിശ്ചയിച്ചതിൽ പ്രതിഷേധിച്ചു പ്രമേയം പാസാക്കി .പ്രമേയത്തിന്റെ പകർപ്പ് ജില്ലാ പ്രോജെക്ക്റ്റ് മാനേജർക്ക് കൈമാറി .

webdesk As part of the Akshaya News Kerala team, I strive to bring you timely and accurate information on a wide range of topics. Whether it's breaking news, in-depth analysis, or features on cultural events, I'm here to keep you informed and engaged. Our mission is to be your go-to source for everything related to Kerala and its people, delivering news that matters to you. Stay tuned for updates, opinions, and insights from our dedicated team.