യോഗ്യതയില്ലാത്ത പൈലറ്റുമാരെവച്ച് സര്‍വീസ് നടത്തി; എയര്‍ ഇന്ത്യയ്ക്ക് 90 ലക്ഷം രൂപ പിഴ
എയർ ഇന്ത്യയുടെ ഓപ്പറേഷൻസ് ഡയറക്ടർ പങ്കുൽ മാത്തൂർ ആറുലക്ഷം രൂപയും ട്രെയിനിംഗ് ഡയറക്ടർ മനീഷ് വാസവദ മൂന്നു ലക്ഷം രൂപയും പിഴ അടയ്ക്കണം
ന്യൂഡൽഹി: യോഗ്യതയില്ലാത്ത പൈലറ്റുമാരെ ഉപയോഗിച്ച് സർവീസ് നടത്തിയതിന് എയര്‍ ഇന്ത്യയ്ക്ക് ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ 90 ലക്ഷം രൂപ പിഴ ചുമത്തി.
എയർ ഇന്ത്യയുടെ ഓപ്പറേഷൻസ് ഡയറക്ടർ പങ്കുൽ മാത്തൂർ ആറുലക്ഷം രൂപയും ട്രെയിനിംഗ് ഡയറക്ടർ മനീഷ് വാസവദ മൂന്നു ലക്ഷം രൂപയും പിഴ അടയ്ക്കണം.നോണ്‍ ട്രെയ്നര്‍ ലൈന്‍ ക്യാപ്റ്റനെ ഉപയോഗിച്ച് സര്‍വീസ് നടത്തിയത് വലിയ സുരക്ഷാ വീഴ്ചയാണെന്ന് ഡിജിസിഎ ഇറക്കിയ പ്രസ്താവനയില്‍ പറയുന്നു.ജൂലൈ പത്തിനായിരുന്നു സംഭവം. ഭാവിയില്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ പൈലറ്റുമാര്‍ക്ക് മുന്നറിയിപ്പ് നല്‍കിയതായി ഡിജിസിഎ അറിയിച്ചു.