കുട്ടികൾക്കായി സംഘടിപ്പിക്കുന്ന 'ചമയം24' ത്രിദിന നാടക പരിശീലന ക്യാമ്പിന് തുടക്കമായി
കുട്ടികളുടെ സർഗാത്മക കഴിവുകളെ കണ്ടെത്തി അവർക്ക് മികച്ച പരിശീലനം നൽകുക എന്ന ലക്ഷ്യത്തോടെയാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്.

ബാലുശ്ശേരി: കരിയാത്തൻകാവ് ശിവപുരം കലാഗ്രാമം കുട്ടികൾക്കായി സംഘടിപ്പിക്കുന്ന 'ചമയം24' ത്രിദിന നാടക പരിശീലന ക്യാമ്പിന് തുടക്കമായി. കുട്ടികളുടെ സർഗാത്മക കഴിവുകളെ കണ്ടെത്തി അവർക്ക് മികച്ച പരിശീലനം നൽകുക എന്ന ലക്ഷ്യത്തോടെയാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്. ശിവപുരം ഗവ: ഹയർ സെക്കൻഡറി സ്കൂളിൽ നടക്കുന്ന ക്യാമ്പിൽ 4 മുതൽ 9 വരെയുള്ള ക്ലാസുകളിലെ കുട്ടികളാണ് പങ്കെടുക്കുന്നത്. ഗ്രാമപഞ്ചായത്ത് അംഗം ശ്രീധരൻ മലയിൽ ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ സുബൈദ തോട്ടത്തിൽ, മനോജ് നാരായണൻ, ദാസ് ശിവപുരം, ഭരതൻ. പി, അജീത് ശിവപുരം, സുനിൽ. എസ്. പുരം, ശരത്. എസ്, ആർ. കെ. ഇബ്രാഹിം എന്നിവർ പ്രസംഗിച്ചു.നാടക സംവിധായകൻ മനോജ് നാരായണൻ പരിശീലനം നൽകുന്ന ക്യാമ്പ് ഏപ്രിൽ 30 ന് അവസാനിക്കും.