അമ്പലപ്പുഴയിൽ സ്‌കൂട്ടറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് വിദ്യാര്‍ഥി മരിച്ചു

അമ്പലപ്പുഴ : അമ്പലപ്പുഴ വളഞ്ഞവഴിയില്‍ സ്‌കൂട്ടറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് വിദ്യാര്‍ഥി മരിച്ചു. ഹരിപ്പാട് ചെറുതന സ്വദേശി ജെ സഞ്ജു(21)വാണ് മരിച്ചത്.
രാവിലെയായിരുന്നു അപകടം. കോളേജിലേക്ക് സ്‌കൂട്ടറില്‍ വരുന്ന വഴിയാണ് അപകടം സംഭവിച്ചത്. പുന്നപ്ര കാര്‍മല്‍ പോളിടെക്‌നിക് കോളേജിലെ മൂന്നാം വര്‍ഷ ഓട്ടോമൊബൈല്‍ എന്‍ജിനീയറിങ് വിദ്യാര്‍ഥിയായിരുന്നു സഞ്ജു. അച്ഛൻ: ആനാരി മംഗലശേരിയില്‍ ജയകുമാർ.