ഏയ്ഞ്ചൽവാലി വനവിജ്ഞാന വ്യാപനകേന്ദ്രം ഉദ്ഘാടനം വെള്ളിയാഴ്ച
മന്ത്രി എ.കെ. ശശീന്ദ്രൻ ഉദ്ഘാടനം നിർവഹിക്കും

കോട്ടയം: പെരിയാർ ടൈഗർ റിസർവ് ഡിവിഷനിൽ പമ്പ റെയ്ഞ്ചിലെ ഏയ്ഞ്ചൽവാലിയിൽ നിർമിച്ച വനവിജ്ഞാന വ്യാപനകേന്ദ്രത്തിന്റെ ഉദ്ഘാടനം വെള്ളിയാഴ്ച (മാർച്ച് ഏഴ്) വനം-വന്യജീവി വകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രൻ നിർവഹിക്കും. വൈകിട്ട് നാലിന് നടക്കുന്ന ചടങ്ങിൽ അഡ്വ. സെബാസ്റ്റിയൻ കുളത്തുങ്കൽ എം.എൽ.എ. അധ്യക്ഷത വഹിക്കും. ആന്റോ ആന്റണി എം.പി. വിശിഷ്ടാതിഥിയാകും.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഹേമലത പ്രേംസാഗർ, കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അജിതാ രതീഷ്, എരുമേലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മറിയാമ്മ സണ്ണി, ജില്ലാ പഞ്ചായത്തംഗം ശുഭേഷ് സുധാകരൻ, ബ്ലോക്ക് പഞ്ചായത്തംഗം മാഗി ജോസഫ്, ഹൈറേഞ്ച് സർക്കിൾ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ ആർ.എസ്. അരുൺ, കോട്ടയം ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ എൻ. രാജേഷ്, പെരിയാർ ടൈഗർ റിസർവ് അസിസ്റ്റന്റ് ഫീൽഡ് ഡയറക്ടർ ഐ.എസ്. സുരേഷ്ബാബു, വന്യജീവി വിഭാഗം ഫീൽഡ് ഡയറക്ടർ ആൻഡ് ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ പി.പി. പ്രമോദ്, പി.ടി.സി.എഫ്. ഗവേണിങ് ബോഡി അംഗം എം.കെ. ഷാജി, എസ്.എ.പി.പി. കോൺഫെഡറേഷൻ ചെയർമാൻ ജോഷി ആന്റണി, ഫാ. തോമസ് തെക്കേമുറിയിൽ, ഹൈദ്രോസ് മീരാൻ, രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ ടി.ഡി. സോമൻ, ഉണ്ണി രാജ്, സ്‌കറിയ ഡൊമിനിക് ചെമ്പകത്തുങ്കൽ, വി.പി. സുഗതൻ, റെജി അമ്പാറ, സന്തോഷ് പാലമൂട്ടിൽ, ഏയ്ഞ്ചൽവാലി ഇ.ഡി.സി. പ്രസിഡന്റ് സോജി വളയത്ത്, പെരിയാർ ടൈഗർ റിസർവ് വെസ്റ്റ് ഡിവിഷൻ ഡെപ്യൂട്ടി ഡയറക്ടർ എസ്. സന്ദീപ് എന്നിവർ പങ്കെടുക്കും.