ഒറ്റപ്പാലത്ത് പ്ലസ്ടൂ വിദ്യാര്‍ഥിയെ സഹപാഠി കുത്തിപരിക്കേല്‍പ്പിച്ചു
വ്യക്തി വൈരാഗ്യം ;പ്ലസ്ടൂ വിദ്യാര്‍ഥിയെ സഹപാഠി കുത്തിപരിക്കേല്‍പ്പിച്ചു
![ഒറ്റപ്പാലത്ത് പ്ലസ്ടൂ വിദ്യാര്‍ഥിയെ സഹപാഠി കുത്തിപരിക്കേല്‍പ്പിച്ചു](https://akshayanewskerala.in/uploads/images/202405/image_870x_66443c40027e6.jpg)
പാലക്കാട് : ഒറ്റപ്പാലത്ത് പ്ലസ്ടൂ വിദ്യാര്‍ഥിയെ സഹപാഠി കുത്തിപരിക്കേല്‍പ്പിച്ചു.പതിനേഴുകാരനാണ് ആക്രമണം നടത്തിയത്.വരോട് സ്വദേശി അഫ്സറിന് വാരിയെല്ലിന് പരിക്കേറ്റു. പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം.
ആക്രമണത്തിനിടെ പരിക്കേറ്റതിനെ തുടര്‍ന്ന് അഫ്സലിനൊപ്പം സഹപാഠിയേയും ഒറ്റപ്പാലത്തെ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. വ്യക്തിവൈരാഗ്യമാണ് ആക്രമണത്തിന് പിന്നിലെ കാരണമെന്ന് പോലീസ് അറിയിച്ചു.കഴിഞ്ഞ ദിവസം ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടായിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് ആക്രമണമെന്നാണ് സൂചന. പോലീസ് ഇരുവരുടെയും മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്.