എസി പ്രീമിയം ബസിന്റെ ആദ്യ സർവീസ് എരുമേലിവഴി തുടങ്ങി
തിരുവനന്തപുരത്ത് നിന്നുള്ള ടിക്കറ്റ് ചാർജ്: എരുമേലി - 240, ഈരാറ്റുപേട്ട - 290, പത്തനംതിട്ട - 190, തൊടുപുഴ - 350, ചടയമംഗലം - 100, പത്തനാപുരം - 150.
എരുമേലി: ഡ്രൈവിംഗിനിടെ ഡ്രൈവർ മൊബൈൽ ഫോൺ ഉപയോഗിക്കുകയോ ഉറങ്ങുകയോ ചെയ്താൽ അപ്പോൾത്തന്നെ ബസിൽ അപായമണി മുഴങ്ങുകയും കൺട്രോൾ റൂമിൽ സന്ദേശം എത്തുന്നതുമായ നൂതന സംവിധാനവുമായി കെഎസ് ആർടിസിയുടെ ദീർഘദൂര സൂപ്പർ ഫാസ്റ്റ് പ്രീമിയം എസി ബസുകൾ സർവീസ് തുടങ്ങി.
ആദ്യ സർവീസ് ഇന്നലെ തിരുവനന്തപുരത്ത് ഉദ്ഘാടനത്തിനു ശേഷം എരുമേലിവഴി കടന്നുപോയി. തിരുവനന്തപുരം, പത്തനംതിട്ട, എരുമേലി, തൊടുപുഴ സർവീസാണ് ഇന്നലെ ആരംഭിച്ചത്. സുരക്ഷയ്ക്കും യാത്രാ സൗകര്യങ്ങൾക്കും മുൻഗണന നൽകിയാണ് പുതിയ സർവീസ്.
റൂട്ടും സമയവും
രാവിലെ 6.45ന് തിരുവനന്തപുരം, 7.25 വെഞ്ഞാറമ്മൂട്, 7.45 കിളിമാനൂർ, എട്ട് ചടയമംഗലം, 8.15 വാളകം, 8.30 കുന്നിക്കോട്, 8.40 പത്തനാപുരം, 8.48 കൂടൽ, ഒന്പത് കോന്നി, 9.15 - 9.20 പത്തനംതിട്ട, 9.35 റാന്നി, 10.10 - 10.25 എരുമേലി, 10.45 കാഞ്ഞിരപ്പള്ളി, 11.15 ഈരാറ്റുപേട്ട, 11.45 പാലാ,12.15 തൊടുപുഴ.
തിരികെ സർവീസ് 2.10ന് തൊടുപുഴയിൽ നിന്ന് തുടങ്ങും. 2.40 പാലാ, 3.10 ഈരാറ്റുപേട്ട, 3.35 കാഞ്ഞിരപ്പള്ളി, നാല് - 4.15 എരുമേലി, 4.40 റാന്നി, 5.05 - 5.10 പത്തനംതിട്ട, 5.25 കോന്നി, 5.37 കൂടൽ, 5.45 പത്തനാപുരം, 5.55 കുന്നിക്കോട്, 6.10 വാളകം, 6.25 ചടയമംഗലം, 6.45കിളിമാനൂർ, ഏഴ് വെഞ്ഞാറമ്മൂട്, 7.40 തിരുവനന്തപുരം.
ടിക്കറ്റ് നിരക്ക്
സൂപ്പർ ഫാസ്റ്റ് ബസുകളേക്കാൾ അൽപം കൂടുതലും മറ്റ് എസി ബസുകളേക്കാൾ കുറവുമാണ് യാത്രാനിരക്ക്. തിരുവനന്തപുരത്ത് നിന്നുള്ള ടിക്കറ്റ് ചാർജ്: എരുമേലി - 240, ഈരാറ്റുപേട്ട - 290, പത്തനംതിട്ട - 190, തൊടുപുഴ - 350, ചടയമംഗലം - 100, പത്തനാപുരം - 150.