അന്തരിച്ച സിപിഎം നേതാവ് ടി പി തൊമ്മിയുടെ മൂന്നാം ചരമദിന വാർഷികം
അനുസ്മരണ സമ്മേളനം

എരുമേലി :എരുമേലിയിൽ ദീർഘ കാലം ലോക്കൽ സെക്രട്ടറിയായിരുന്ന അന്തരിച്ച സിപിഎം നേതാവ് ടി പി തൊമ്മിയുടെ മൂന്നാം ചരമദിന വാർഷികമായ ഇന്ന് ലോക്കൽ കമ്മറ്റി സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം പാർട്ടി ജില്ലാ കമ്മറ്റി അംഗം ഷെമീം അഹമ്മദ് ഉദ്ഘാടനം ചെയ്തു. ലോക്കൽ സെക്രട്ടറി വി ഐ അജി അധ്യക്ഷനായിരുന്നു.ടി എസ് കൃഷ്ണകുമാർ , കെ സി ജോർജ്കുട്ടി, പി കെ അബ്ദുൽ കരീം, എം വി ഗിരീഷ് കുമാർ തുടങ്ങിയവർ പ്രസംഗിച്ചു