യുനെസ്‌കോയുടെ ലോക പൈതൃക പട്ടികയിൽ അസമിലെ ചരായ്ദിയോ മൈദാം ഇടം നേടിയതിൽ സന്തോഷവും അഭിമാനവും പ്രകടിപ്പിച്ച് പ്രധാനമന്ത്രി
ന്യൂഡല്‍ഹി; 2024 ജൂലൈ 26
യുനെസ്‌കോയുടെ ലോക പൈതൃക പട്ടികയിൽ അസമിലെ ചരായ്ദിയോ മൈദാം ഇടം നേടിയതിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി സന്തോഷവും അഭിമാനവും പ്രകടിപ്പിച്ചു. ഇത് ഇന്ത്യയെ സംബന്ധിച്ചിടത്തോളം അത്യന്തം സന്തോഷകരവും അഭിമാനകരവുമാണെന്ന് ശ്രീ മോദി പറഞ്ഞു.
പൂർവികരോട് അങ്ങേയറ്റം ആദരം പ്രകടിപ്പിക്കുന്ന മഹത്തായ അഹോം സംസ്കാരത്തെയാണ് ചരായ്ദിയോയിലെ മൈദാമുകൾ പ്രകടമാക്കുന്നതെന്നു ശ്രീ മോദി കൂട്ടിച്ചേർത്തു.
“ഇന്ത്യയെ സംബന്ധിച്ചിടത്തോളം അത്യന്തം സന്തോഷകരവും അഭിമാനകരവുമാണിത്!
ചരായ്ദിയോയിലെ മൈദാമുകൾ മഹത്തായ അഹോം സംസ്കാരം പ്രദർശിപ്പിക്കുന്നു. പൂർവികരെ അങ്ങേയറ്റം ബഹുമാനിക്കുന്ന ഒന്നാണിത്. മഹത്തായ അഹോം ഭരണത്തെയും സംസ്കാരത്തെയുംകുറിച്ച് കൂടുതൽ പേർ പഠിക്കുമെന്നാണ് എന്റെ പ്രതീക്ഷ.
മൈദാമുകൾ ലോകപൈതൃക പട്ടികയുടെ ഭാഗമായതിൽ സന്തോഷം.” - ലോക പൈതൃക പട്ടികയെക്കുറിച്ചുള്ള യുനെസ്‌കോയുടെ എക്സ് പോസ്റ്റിനോട് പ്രതികരിച്ചു പ്രധാനമന്ത്രി കുറിച്ചു.