ശബരിമല വിമാനത്താവളത്തിൻ്റെ വിശദ പദ്ധതി റിപ്പോർട്ട് (ഡിപിആർ) തയാറാക്കാൻ ഫ്രഞ്ച് സംരംഭമായ അസിസ്റ്റം സ്റ്റൂപ്പ്
AIRPORT
എരുമേലി :ശബരിമല വിമാനത്താവളത്തിൻ്റെ വിശദ പദ്ധതി റിപ്പോർട്ട് (ഡിപിആർ) തയാറാക്കാൻ ഫ്രഞ്ച് സംരംഭമായ അസിസ്റ്റം സ്റ്റൂപ്പിനെ കെഎസ്ഐഡിസി ചുമതലപ്പെടുത്തി. തിരഞ്ഞെടുപ്പ് വിജ്ഞാപനം വന്നതു മുതൽ മുടങ്ങിയിരുന്ന നടപടികളാണ് പെരുമാറ്റച്ചട്ടം പിൻവലിച്ചതോടെ ജീവൻവച്ചത്. ശബരിമല വിമാനത്താവളത്തിൻ്റെ സാങ്കേതിക, സാമ്പത്തിക സാധ്യതാ റിപ്പോർട്ട് (ടെക്നോ ഇക്കോണമിക് ഫീസിബിലിറ്റി റിപ്പോർട്ട്) രാജ്യാന്തര കൺസൾട്ടൻറുകളായ ലൂയി ബർഗർ 2022 ജൂണിൽ തന്നെ നൽകിയിരുന്നു. തുടർന്ന് കേന്ദ്ര വ്യോമയാന കമ്മിഷൻ്റെ സൈറ്റിയറൻസും പ്രതിരോധ കേന്ദ്രത്തിൻ്റെ അനുമതിയും ആഭ്യന്തര മന്ത്രാലയത്തിൻ്റെ അനുമതിയും ലഭിച്ചു. പരിസ്ഥിതി അനുമതിയാണ് ഇനി ലഭിക്കേണ്ടത്. സെൻ്റർ ഫോർ മാനേജ്മെൻ്റ് സ്റ്റഡീസ് (സിഎംഡി) നിയോഗിച്ച വിദഗ്ധ സമിതി സാമൂഹികാഘാത പഠനവും നടത്തി. ആദ്യ 3 അനുമതികളും ലഭിച്ചാൽ വിശദ പദ്ധതി റിപ്പോർട്ട് തയ്യാറാക്കാം. വ്യോമയാന കേന്ദ്രത്തിൻ്റെ തത്വത്തിലുള്ള അംഗീകാരം കൂടി ലഭിച്ചാൽ മാത്രമേ മുന്നോട്ടു പോകാൻ കഴിയൂ. അതിനായി അപേക്ഷിക്കേണ്ടത് ഡിപിആർ ആണ്. ഡിപിആറിന് ടെൻഡർ ക്ഷണിക്കുകയും സ്റ്റൂപ്പ് കോൺസൽറ്റൻ്റ്സ് മുന്നിലെത്തുകയും ചെയ്തു. അതിനിടെ സ്റ്റൂപ്പിനെ ഫ്രഞ്ച് കോൺസൽറ്റൻ്റായ അസിസ്‌റ്റെം ഏറ്റെടുത്തു. ഇനി അസിസ്റ്റെം സ്റ്റൂപ്പ് എന്ന ഫ്രഞ്ച് സംരംഭമായിരിക്കും ഡിപിആർ തയ്യാറാക്കുക. 6 മാസത്തിനകം സമർപ്പിക്കണം. ജിഎസ്ടി വെളിപ്പെടുത്തൽ 4.36 കോടി രൂപയാണു ചെലവ്. വ്യോമയാന മന്ത്രാലയത്തിൻ്റെ സൈറ്റ് ക്ലിയറൻ 2 വർഷത്തേക്കാണ് അവസാനിക്കുന്നത്. സൈറ്റ് ക്ലിയറൻസ് കിട്ടിയത് 2023 ഏപ്രിൽ 13നായതിനാൽ 2025 ഏപ്രിൽ 12നകം ഡിപിആർ അപേക്ഷിച്ച് തത്വത്തിൽ അംഗീകാരം നേടിയെടുക്കേണ്ടതുണ്ട്. ഇനി 10 മാസം മാത്രം. ഇല്ലെങ്കിൽ ഇതുവരെ കിട്ടിയ അനുമതികളെല്ലാം ലാപ്സാകും. കെട്ടിടത്തിന് വിമാനത്താവള കമ്പനി (എസ്പിവി) രൂപീകരിക്കേണ്ടതുമുണ്ട്. ചെറുവള്ളി എസ്റ്റേറ്റും അടുത്തുള്ള സ്വകാര്യ ഭൂമിയും ചേർത്ത് 2410 ഏക്കർ ഏറ്റെടുക്കാൻ കഴിഞ്ഞ മാർച്ചിൽ വിജ്ഞാപനം ചെയ്തു. പക്ഷേ, അതിനെതിരെ എസ്റ്റേറ്റ് ഉടമസ്ഥരായ അയന ചാരിറ്റബിൾ സൊസൈറ്റി ഹൈക്കോടതിയിൽ നിന്ന് സ്റ്റേ നേടി..