ബി.എസ്.എൻ.എൽ രജത ജൂബിലി : കുട്ടികൾക്കുള്ള പെയിന്റിംഗ് മത്സരം ഒക്ടോബർ നാലിന്

ഭാരത് സഞ്ചാർ നിഗം ലിമിറ്റഡ് (ബിഎസ്എൻഎൽ) ന്റെ രജത ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി കുട്ടികൾക്കായി പെയിന്റിംഗ് മത്സരം സംഘടിപ്പിക്കുന്നു. 2025 ഒക്ടോബർ നാലിന് തിരുവനന്തപുരം കൈമനത്തെ റീജിയണൽ ടെലികോം പരിശീലന കേന്ദ്രത്തിൽ രാവിലെ 10 മണി മുതലാണ് മത്സരം. "ബിഎസ്എൻഎൽ ഫൈബറിന് ഒപ്പമുള്ള എന്റെ സന്തോഷകരമായ ഓൺലൈൻ ക്ലാസ്" എന്നതാണ് അഞ്ചാം ക്ലാസ് വരെ വിദ്യാർത്ഥികൾക്കായി നടത്തുന്ന സബ് ജൂനിയർ തല മത്സര പ്രമേയം. "സുഹൃത്തുക്കളെയും കുടുംബത്തെയും ബന്ധിപ്പിക്കുന്ന ബിഎസ്എൻഎൽ" എന്നതാണ് 6 മുതൽ 8 വരെ ക്ലാസുകളിലെ വിദ്യാർത്ഥികൾക്കായി നടത്തുന്ന ജൂനിയർ ലെവൽ മത്സര പ്രമേയം. "സ്വാശ്രയ ഇന്ത്യ - രാഷ്ട്രനിർമ്മാണത്തിൽ ബിഎസ്എൻഎല്ലിന്റെ 25 വർഷത്തെ യാത്ര" എന്നതാണ് 9 മുതൽ 12 വരെ ക്ലാസ് വിദ്യാർത്ഥികൾക്കായി നടത്തുന്ന സീനിയർ ലെവൽ തല മത്സര പ്രമേയം. പങ്കെടുക്കുന്ന എല്ലാ വിദ്യാർത്ഥികളും സ്കൂൾ ഐഡി കാർഡുകൾ കൈയ്യിൽ കരുതണം. വിദ്യാർത്ഥികൾ സ്വന്തം കളർ പെൻസിലുകൾ/സ്കെച്ചുകൾ കൊണ്ടുവരണം, ഡ്രോയിംഗ് ഷീറ്റ്/പേപ്പർ എന്നിവ വേദിയിൽ നൽകുന്നതാണ്. പ്രവേശനം സൗജന്യമാണ്. വിജയികൾക്ക് ആകർഷകമായ സമ്മാനങ്ങൾ ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക് 9447499770 എന്ന നമ്പറിൽ ബന്ധപ്പെടുക.