കാഞ്ഞിരപ്പള്ളി : കാഞ്ഞിരപ്പള്ളി രൂപതാ വൈദികനായ റവ. ഫാ. ജോസഫ് നെടുംതകിടി (91) നിര്യാതനായി. മൃതസംസ്കാര ശുശ്രൂഷ തിങ്കളാഴ്ച്ച രാവിലെ 9.30 ന് പുത്തൻകൊരട്ടി പള്ളി പാരിഷ് ഹാളിൽ ആരംഭിക്കുന്നതും തുടർന്നുള്ള ശുശ്രൂഷ പുത്തൻ കൊരട്ടി സെൻ്റ് ജോസഫ് പള്ളിയിൽ നടത്തപ്പെടുന്നതുമാണ്. നാളെ ( ഞായർ, ജൂലൈ 21) വൈകുന്നേരം 4.00 മണി മുതൽ 9.00 മണി വരെ കാഞ്ഞിരപ്പള്ളി പാസ്റ്ററൽ സെൻ്റർ ഓഡിറ്റോറിയത്തിലും തിങ്കളാഴ്ച്ച (ജൂലൈ 22) രാവിലെ 7.30 മുതൽ പുത്തൻകൊരട്ടി പള്ളി പാരിഷ് ഹാളിലുമെത്തി ആദരാഞ്ജലികളർപ്പിച്ച് പ്രാർത്ഥിക്കാവുന്നതാണ്.
പുത്തൻകൊരട്ടി നെടുംതകിടി പരേതരായ അവിര -ഏലിയാമ്മ ദമ്പതികളുടെ പുത്രനായി ജനിച്ച് പുത്തൻകൊരട്ടി, മുത്തോലി സ്ക്കൂളുകൾ, ചങ്ങനാശ്ശേരി എസ്.ബി കോളജ്, തൃശിനാപ്പള്ളി സെൻ്റ് ജോസഫ് കോളജ് എന്നിവിടങ്ങളിൽ വിദ്യാഭ്യാസം പൂർത്തിയാക്കി. ആലുവ സെൻ്റ് ജോസഫ് പൊന്തിഫിക്കൽ സെമിനാരിയിൽ നിന്നും വൈദിക പരിശീലനം പൂർത്തിയാക്കി 1964 മാർച്ച് 12 ന് ശുശ്രൂഷ പൗരോഹിത്യം സ്വീകരിച്ചു.
കാഞ്ഞിരപ്പള്ളി, ഇരവുചിറ, പഴയകൊരട്ടി, നെയ്യാട്ടുശ്ശേരി, ഇടമൺ, കണ്ണിമല, പാണപിലാവ്, വണ്ടൻപതാൽ, ഇളങ്ങോയി, വഞ്ചിമല, കണ്ണമ്പള്ളി ഇടവകളിൽ ശുശ്രൂഷ നിർവ്വഹിച്ചു. കാഞ്ഞിരപ്പള്ളി സെൻ്റ് ഡൊമിനിക്സ് കോളജിൽ സുറിയാനി അധ്യാപകനായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. വിശ്രമജീവിതം നയിച്ചു വന്നിരുന്ന അദ്ദേഹം മുണ്ടക്കയം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിലെ പരിചരണത്തിലായിരുന്നു.
സഹോദരങ്ങൾ: സിസ്റ്റർ റോസ് നെടുംതകിടി (കനോസിയൻ കോൺവൻ്റ്,ബെൽഗാം), മാത്യു (അണക്കര ), മറിയാമ്മ തണ്ണിപാറ (കൊഴുവനാൽ ), ലില്ലിക്കുട്ടി പഴയതോട്ടത്തിൽ (കണ്ണിമല ), വത്സമ്മ മൂന്നുപീടികയിൽ (ചേർപ്പുങ്കൽ ) പരേതരായ ജോർജ് (കുട്ടിയച്ചൻ,പുത്തൻകൊരട്ടി ) ത്രേസ്യാമ്മ മരുതോലി (പാലാ )