വിദ്യാർഥിനിയുടെ ഫോട്ടോ മോർഫ് ചെയ്ത് പ്രചരിപ്പിച്ച കേസിൽ അഞ്ച് വിദ്യാർഥികൾ അറസ്റ്റിൽ.
ഇന്‍സ്റ്റാഗ്രാം അക്കൗണ്ടില്‍നിന്നും ഫോട്ടോയെടുത്ത് ഇന്റര്‍നെറ്റില്‍നിന്നും എടുത്ത ചേര്‍ത്ത് മോര്‍ഫ് ചെത്ത് രണ്ടാം പ്രതിക്ക് ടെലഗ്രാം ആപ് വഴിയും വാട്ട്സ്ആപ് വഴിയും കൈമാറുകയായിരുന്നു
ചെങ്ങന്നൂർ: ഗവ. ഐ.ടി.ഐയിലെ രണ്ടാംവർഷ വിദ്യാർഥിനിയുടെ ഫോട്ടോ മോർഫ് ചെയ്ത് പ്രചരിപ്പിച്ച കേസിൽ അഞ്ച് വിദ്യാർഥികൾ അറസ്റ്റിൽ.ഹോർട്ടികൾചർ ഒന്നാംവർഷ വിദ്യാർഥികളായ പത്തനംതിട്ട കോഴഞ്ചേരി സ്വദേശി നന്ദു പി. അനിൽ (20), ചെങ്ങന്നൂർ ആലാ പെണ്ണുക്കര സ്വദേശി ആദർശ് മധു (19), കൊല്ലം പോരുവഴി സ്വദേശി അമൽ രഘു (19), ആലപ്പുഴ നെടുമുടി സ്വദേശി അജിത് പി. പ്രസാദ് (18), ആലപ്പുഴ കൈനകരി സ്വദേശി അതുൽ ഷാബു (19) എന്നിവരെയാണ് ചെങ്ങന്നൂർ പൊലീസ് അറസ്റ്റ് ചെയ്തത്.ഒന്നാംപ്രതിയായ നന്ദു ഐ.ടി.ഐയിലെ രണ്ടാംവർഷ വിദ്യാർഥിനിയുടെ ഇന്‍സ്റ്റാഗ്രാം അക്കൗണ്ടില്‍നിന്നും ഫോട്ടോയെടുത്ത് ഇന്റര്‍നെറ്റില്‍നിന്നും എടുത്ത നഗ്നചിത്രവുമായി ചേര്‍ത്ത് മോര്‍ഫ് ചെത്ത് രണ്ടാം പ്രതിക്ക് ടെലഗ്രാം ആപ് വഴിയും വാട്ട്സ്ആപ് വഴിയും കൈമാറുകയായിരുന്നു.സംഭവത്തെക്കുറിച്ച് അറിഞ്ഞ വിദ്യാർഥിനി പ്രിന്‍സിപ്പൽ മുഖേന പൊലീസിൽ അറിയിച്ചു. തുടർന്ന് വിദ്യാർഥിനിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ അറസ്റ്റുചെയ്ത പ്രതികളെ മാവേലിക്കര സബ് ജയിലിൽ റിമാൻഡ് ചെയ്തു.