ഡോ. സോണിച്ചൻ, പ്രഫ. എം. ശ്രീകുമാർ, പ്രഫ. ടി.കെ. രാമകൃഷ്ണൻ വിവരാവകാശ കമ്മീഷണർമാർ
തിരുവനന്തപുരം : ഡോ. സോണിച്ചൻ പി.ജോസഫ്, പ്രഫ. എം. ശ്രീകുമാർ, പ്രഫ. ടി.കെ. രാമകൃഷ്ണൻ എന്നിവർ വിവരാവകാശ കമ്മീഷണർമാരായി. ഇതുസംബന്ധിച്ച സർക്കാരിന്റെ ശിപാർശ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ അംഗീകരിച്ചു.
മലയാള മനോരമ തിരുവനന്തപുരം യൂണിറ്റിലെ ചീഫ് സബ് എഡിറ്ററാണ് ഡോ. സോണിച്ചൻ പി. ജോസഫ് കേരളാ കോൺഗ്രസ്സ് എം നോമിനിയാണ് .സി പി എം നോമിനിയായ പ്രഫ. എം. ശ്രീകുമാർ കോളജ് അധ്യാപക സംഘടനയായ എകെപിസിടിഎയുടെ ഭാരവാഹിയായിരുന്നു.സി പി ഐ നോമിനിയായ പ്രഫ. ടി.കെ. രാമകൃഷ്ണൻ തൃശൂർ കേരളവർമ കോളജ് പൊളിറ്റിക്കൽ സയൻസ് വിഭാഗം മുൻമേധാവിയും മാതൃഭൂമി മുൻ ചീഫ് സബ് എഡിറ്ററും ആയിരുന്നു. ഇപ്പോൾ കോഴിക്കോട് ബാറിലെ അഭിഭാഷകനാണ്.