ഫ്യൂച്ചർ സ്റ്റാർസ് പദ്ധതി വിദ്യാഭ്യാസ മേഖലയ്ക്ക് മുതൽക്കൂട്ട് :മന്ത്രി ശിവൻകുട്ടി

Jul 20, 2024
ഫ്യൂച്ചർ സ്റ്റാർസ് പദ്ധതി വിദ്യാഭ്യാസ മേഖലയ്ക്ക് മുതൽക്കൂട്ട് :മന്ത്രി ശിവൻകുട്ടി

ഇടക്കുന്നം :അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ യുടെ നേതൃത്വത്തിൽ നടന്നുവരുന്ന വിദ്യാഭ്യാസ മേഖലയുടെ ഗുണമേന്മ വർദ്ധനവ് ലക്ഷ്യം വെച്ചുള്ള ഫ്യൂച്ചർ സ്റ്റാർസ് എഡ്യൂക്കേഷൻ പ്രോജക്ട്  വിദ്യാഭ്യാസ മേഖലയ്ക്ക് മുതൽക്കൂട്ടാണെന്ന്    
വിദ്യാഭ്യാസ വി.മന്ത്രി ശിവൻ കുട്ടി പ്രസ്താവിച്ചു. ജനപ്രതിനിധികളുടെ ഇത്തരം ഇടപെടലുകൾ പൊതു വിദ്യാഭ്യാസത്തെ ശക്തിപ്പെടുത്തുമെന്നും വിദ്യാർത്ഥികളുടെ ഭാവിക്ക് ഏറെ ഗുണപ്രദമാകുമെന്നും മന്ത്രിക്കൂട്ടിച്ചേർത്തു.  എംഎൽഎ സർവീസ് ആർമി പൂഞ്ഞാറിന്റെ നേതൃത്വത്തിൽ നിയോജകമണ്ഡലത്തിൽ നടന്നുവരുന്ന വിദ്യാഭ്യാസ ഗുണമേന്മ പദ്ധതിയായ ഫ്യൂച്ചർ സ്റ്റാർസ് എഡ്യൂക്കേഷൻ പ്രോജക്റ്റിന്റെ ഈ അധ്യയന വർഷത്തെ പ്രവർത്തന ഉദ്ഘാടനം  
 അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ നേതൃത്വം നൽകുന്ന എംഎൽഎ സർവീസ് ആർമി പൂഞ്ഞാറിന്റെ  നടന്നു വരുന്ന ഫ്യൂച്ചർ സ്റ്റാഫ് എഡ്യൂക്കേഷൻ പ്രോജക്റ്റിന്റെ ഈ അധ്യായന വർഷത്തെ  പ്രവർത്തന ഉദ്ഘാടനം നിർവഹിച്ച് പ്രസംഗിക്കുകയായിരുന്നു മന്ത്രി.

 ഇടക്കുന്നം ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ വെച്ച് നടക്കുന്ന ഉദ്ഘാടന സമ്മേളനത്തിൽ അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ അധ്യക്ഷത വഹിച്ചു. ഗവ. ചീഫ് വിപ്പ് ഡോ. എൻ.ജയരാജ് എംഎൽഎ  മുഖ്യപ്രഭാഷണവും,  പിടിഎ പ്രസിഡന്റ് സിന്ധു മോഹൻ സ്വാഗതം ആശംസിച്ചു. ഫ്യൂച്ചർ സ്റ്റാർസ് ഡയറക്ടർ ഡോ.  ആൻസി ജോസഫ് ആമുഖപ്രസംഗം നടത്തി. കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അജിത രതീഷ് , പാറത്തോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. കെ ശശികുമാർ, ജില്ലാ പഞ്ചായത്ത് അംഗം പി.ആർ അനുപമ, മറ്റു ത്രിതല പഞ്ചായത്ത് ജനപ്രതിനിധികളായ അഡ്വ. സാജൻ കുന്നത്ത്,ടി.ജെ മോഹനൻ,ജിജി ഫിലിപ്പ്,  റ്റി.രാജൻ, ജോണിക്കുട്ടി മഠത്തിനകം,ഡയസ് കോക്കാട്ട്,  വിജയമ്മ വിജയലാല്‍,  ജോസിന
 അന്ന ജോസ് തുടങ്ങിയവരും   പാറത്തോട് സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് ജോർജുകുട്ടി ആഗസ്തി, കാഞ്ഞിരപ്പള്ളി ഡിഇഒ ഇ.റ്റി രാഗേഷ് കെ.എ. എസ്, കാഞ്ഞിരപ്പള്ളി എ ഇ ഓ സുൽഫിക്കർ.എസ്,    സ്കൂൾ പ്രിൻസിപ്പൽ സിസി അലക്സ്,  ഹെഡ്മിസ്ട്രസ് സിൽവി ഡേവിസ്,ഫ്യൂച്ചർ സ്റ്റാർ എഡ്യൂക്കേഷൻ പ്രോജക്ട് ജനറൽ കോഡിനേറ്റർ പി. എ ഇബ്രാഹിംകുട്ടി തുടങ്ങിയവർ പ്രസംഗിച്ചു. 
 
 പൂഞ്ഞാർ നിയോജക മണ്ഡലത്തിലെ ഹൈസ്കൂൾ, ഹയർ സെക്കൻഡറി ക്ലാസുകളിൽ പഠിക്കുന്ന വിദ്യാർത്ഥികളെ  ഉൾപ്പെടുത്തി നടപ്പിലാക്കുന്ന ഫ്യൂച്ചർ സ്റ്റാർസ് പ്രോജക്ടിന്റെ ഭാഗമായി പാഠ്യ-പാഠ്യേതര   രംഗങ്ങളിൽ മികവുപുലർത്തുന്ന സമർത്ഥരായ വിദ്യാർത്ഥികളെ  പ്രത്യേകം തെരഞ്ഞെടുത്ത് അവർക്ക് സിവിൽ സർവീസ് ഓറിയന്റേഷൻ ക്യാമ്പുകൾ,  കരിയർ ഗൈഡൻസ് ക്‌ളാസുകൾ എന്നിവയും, കൂടാതെ പഠനത്തിൽ പിന്നോക്കം നിൽക്കുന്ന കുട്ടികൾക്കായി പ്രത്യേക കോച്ചിംഗ് ക്ലാസുകൾ,  മാനസിക-ബൗദ്ധിക  നിലവാരം മെച്ചപ്പെടുത്തുന്നതിന്   കൗൺസലിംഗ് സെഷനുകൾ,  എസ്എസ്എൽസി പ്ലസ് ടു പരീക്ഷകളിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടുന്ന കുട്ടികൾക്കുള്ള പ്രതിഭാ പുരസ്കാരം, കോളേജ് യൂണിവേഴ്സിറ്റി തലങ്ങളിൽ റാങ്ക് നേടുന്നവർ,  കലാകായിക രംഗങ്ങളിൽ ജേതാക്കളാകുന്നവർ, സ്കോളർഷിപ്പുകളും മറ്റു 

നേട്ടങ്ങളും കൈവരിക്കുന്നവർ  തുടങ്ങിയ വിവിധ പ്രകാരങ്ങളിൽ മികവ് പുലർത്തുന്ന വിദ്യാർത്ഥികളെ ആദരിക്കൽ,  കുട്ടികളുടെ ആരോഗ്യ പരിപാലനം ലക്ഷ്യം വെച്ച് നടത്തുന്ന മെഡിക്കൽ ക്യാമ്പുകൾ,  കൾച്ചറൽ ഫെസ്റ്റിവൽ, ക്വിസ് കോമ്പറ്റീഷനുകൾ, പ്രമുഖ വ്യക്തിത്വങ്ങളുമായുള്ള അഭിമുഖങ്ങൾ, സ്കോളർഷിപ്പുകൾക്ക് പരിശീലിപ്പിക്കൽ, പഠന- വിനോദയാത്രകൾ  എന്നിവയെല്ലാം ഉൾപ്പെടുത്തിക്കൊണ്ടാണ് ഫ്യൂച്ചർ സ്റ്റാർസ് പ്രോജക്റ്റിന്റെ പ്രവർത്തനങ്ങൾ നടന്നുവരുന്നത്. 

 കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്സ് കോളേജ് റിട്ട. പ്രിൻസിപ്പൽ  ഡോ. ആൻസി ജോസഫിന്റെ നേതൃത്വത്തിലുള്ള കോളേജ്-സ്കൂൾ അധ്യാപകരും,  മികച്ച പേഴ്സണാലിറ്റി ട്രെയിനർമാരും ഉൾപ്പെടുന്ന ഒരു ടീമാണ് ഫ്യൂച്ചസ് പ്രോജക്ടിന്റെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്.
 ഈ ആധുനിക കാലഘട്ടത്തിൽ ഓൺലൈൻ പഠന സാഹചര്യങ്ങളോടൊപ്പം തന്നെ കുട്ടികൾക്ക് ഒത്തുചേരലുകൾക്കും, മാനസിക ഉല്ലാസത്തിനും വേദിയൊരുക്കുന്നതാണ് ഫ്യൂച്ചർ സ്റ്റാർസിന്റെ പ്രവർത്തനങ്ങൾ എന്നും മന്ത്രി കൂട്ടിച്ചേർത്തു.

webdesk As part of the Akshaya News Kerala team, I strive to bring you timely and accurate information on a wide range of topics. Whether it's breaking news, in-depth analysis, or features on cultural events, I'm here to keep you informed and engaged. Our mission is to be your go-to source for everything related to Kerala and its people, delivering news that matters to you. Stay tuned for updates, opinions, and insights from our dedicated team.