ബിഎസ്എൻഎൽ രജത ജൂബിലി: 4 ജി സേവനങ്ങളുടെ രാജ്യവ്യാപക ഉദ്ഘാടനം പ്രധാനമന്ത്രി നിർവ്വഹിക്കും

Sep 22, 2025
ബിഎസ്എൻഎൽ രജത ജൂബിലി: 4 ജി സേവനങ്ങളുടെ രാജ്യവ്യാപക ഉദ്ഘാടനം പ്രധാനമന്ത്രി നിർവ്വഹിക്കും
BSNL 4G
തിരുവനന്തപുരം : 2025 സെപ്തംബർ   22
ഭാരത് സഞ്ചാർ നിഗം ലിമിറ്റഡിന്റെ രാജ്യവ്യാപകമായ 4G സേവനങ്ങളുടെ ഉദ്ഘാടനവും തദ്ദേശീയ 4G യും , 4G ശ‍ൃംഖലയിൽ സമ്പൂർണ്ണത കൈവരിച്ചതും 2025 സെപ്റ്റംബർ 27 ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി രാഷ്ട്രത്തിന് സമർപ്പിക്കും. ബിഎസ്എൻഎല്ലിൻ്റെ രജത ജൂബിലി വാർഷിക ആഘോഷ വേളയിൽ നടക്കുന്ന ഈ സുപ്രധാന പരിപാടിയെ കുറിച്ചും, ബിഎസ്എൻഎല്ലിൻ്റെ 25 വർഷത്തെ സേവനങ്ങളെ കുറിച്ചും വിശദീകരിക്കുന്നതിന് ബിഎസ്എൻഎൽ കേരള സർക്കിൾ ചീഫ് ജനറൽ മാനേജർ ശ്രീ ആർ. സജി കുമാർ ഐ.ടി.എസ്. വാർത്താസമ്മേളനം നടത്തും. 2025 സെപ്റ്റംബർ 26 ന് രാവിലെ 11:30 ന് തിരുവനന്തപുരം പിഎംജി ജംഗ്ഷനിലെ ബിഎസ്എൻഎൽ ഓഫീസിലെ കോൺഫറൻസ് ഹാളിലാണ് വാർത്താസമ്മേളനം.
webdesk As part of the Akshaya News Kerala team, I strive to bring you timely and accurate information on a wide range of topics. Whether it's breaking news, in-depth analysis, or features on cultural events, I'm here to keep you informed and engaged. Our mission is to be your go-to source for everything related to Kerala and its people, delivering news that matters to you. Stay tuned for updates, opinions, and insights from our dedicated team.