ബ്രിട്ടനിൽ ലേബർ പാർട്ടി അധികാരത്തിലേക്ക്
ലണ്ടൻ: വോട്ടെടുപ്പ് പൂർത്തിയായതോടെ ബ്രിട്ടനിൽ വോട്ടെണ്ണൽ തുടങ്ങി. ആദ്യഫല സൂചനകൾ പ്രകാരം ലേബർ പാർട്ടി വ്യക്തമായ മുന്നേറ്റം തുടരുകയാണ്. 650 സീറ്റുകളുള്ള പാർലമെന്റിൽ ലേബർ പാർട്ടി 410 സീറ്റുകൾ നേടുമെന്ന് എക്സിറ്റ്പോൾ പ്രവചനം.
അടുത്ത പ്രധാനമന്ത്രി കെയർ സ്റ്റാർമർ ആകുമെന്നും ഋഷി സുനകിന്റെ പാർട്ടി വൻ തോൽവി നേരിടുമെന്നും റിപ്പോർട്ടുകളുണ്ട്. ഈതെരഞ്ഞെടുപ്പോടെ 14 വർഷത്തെ കൺസർവേറ്റിവ് പാർട്ടി ഭരണത്തിന് അന്ത്യം കുറിക്കുമെന്നാണ് അഭിപ്രായ വോട്ടെടുപ്പ് പ്രവചിക്കുന്നത്.
ലേബർ പാർട്ടി 484 സീറ്റ് നേടുമെന്ന് ചില ഏജൻസികൾ പ്രവചിച്ചിട്ടുണ്ട്. 1997 ൽ ടോണി ബ്ലയർ ബ്രിട്ടന്റെ ചരിത്രത്തിലെ ഏറ്റവും വലിയ വിജയം നേടിയിട്ടുള്ളത്. 418 സീറ്റാണ് അന്ന് ലേബർ പാർട്ടി സ്വന്തമാക്കിയത്. ഇതിലും വലിയ വിജയമാണ് സ്റ്റാമറിനെ കാത്തിരിക്കുന്നതെന്നാണ് അവസാന നിമിഷം പുറത്തുവരുന്ന റിപ്പോർട്ട്.
കൺസർവേറ്റീവ് പാർട്ടിയെ കാത്തിരിക്കുന്നത് 1834 ൽ പാർട്ടി നിലവിൽ വന്നതിന് ശേഷം നേരിടാൻ പോകുന്ന കനത്ത പരാജയമായിരിക്കുമെന്നാണ് വിലയിരുത്തൽ. 64 സീറ്റിന്റെ മാത്രം വിജയമാണ് കൺസർവേറ്റുകൾക്ക് ലഭിക്കുകയെന്നാണ് നിരീക്ഷണം.