അപേക്ഷ ക്ഷണിച്ചു
സൈക്കോസോഷ്യല്‍ സ്ഥാപനങ്ങള്‍ക്ക് 2024-2025ലെ ഗ്രാന്റ് അനുവദിക്കുന്നതിനുള്ള അപേക്ഷകള്‍ ക്ഷണിച്ചു.
മലപ്പുറം :ജില്ലയില്‍ സാമൂഹ്യനീതി വകുപ്പിന്റെ അംഗീകാരത്തോടെ പ്രവര്‍ത്തിക്കുന്ന സൈക്കോസോഷ്യല്‍ സ്ഥാപനങ്ങള്‍ക്ക് 2024-2025ലെ ഗ്രാന്റ് അനുവദിക്കുന്നതിനുള്ള അപേക്ഷകള്‍ ക്ഷണിച്ചു. 2023-2024 വര്‍ഷം ചെലവഴിച്ച തുകയുടെ 60% ആണ് ഗ്രാന്റ്- ഇന്‍-എയിഡ് ആയി അനുവദിക്കുന്നത്. അപേക്ഷകള്‍ നിര്‍ദ്ദിഷ്ട രേഖകള്‍ സഹിതം ഏപ്രില്‍ 30 ന് വൈകിട്ട് അഞ്ചു മണിക്ക് മുമ്പായി മലപ്പുറം ജില്ലാ സാമൂഹ്യ നീതി ഓഫീസില്‍ നേരിട്ടോ, [email protected] എന്ന മെയിലില്‍ പി.ഡി.എഫ്. ഡോക്യുമെന്റ് (20 എം.ബി ക്ക് താഴെ) ആയോ ലഭ്യമാക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക്: ജില്ലാ സാമൂഹ്യനീതി ഓഫീസ്, സിവില്‍ സ്റ്റേഷന്‍, മലപ്പുറം പിന്‍ 676 606. ഫോണ്‍: 0483-2735324.