കൊല്ലം ജില്ലയിലെ ചെങ്ങമനാട് അക്ഷയ കേന്ദ്രം(KLM030) ഭിന്നശേഷി സൗഹൃദ അക്ഷയ കേന്ദ്രമായി
കൊല്ലം - ചെങ്ങമനാട്: ഭിന്നശേഷിക്കാർക്കും, പ്രായാധിക്യം കൊണ്ട് മുട്ട് മടങ്ങാൻ ബുദ്ധിമുട്ട് ഉള്ളവർക്കും സഹായകമാകുന്ന രീതിയിൽ റാമ്പ് നിർമിച്ചു അതിൻ്റെ ഉൽഘാടനം അക്ഷയ സംരംഭകരുടെ മാത്രം സംഘടന ആയ ഫേസിൻെറ സംസ്ഥാന പ്രസിഡൻ്റ് . സ്റ്റീഫൻ ജോൺ ഫേസിൻ്റെ രണ്ടാം വാർഷിക സംസ്ഥാന പ്രതിനിധി സമ്മേളനത്തിൽ സംസ്ഥാന സെക്രട്ടറി . സദാനന്ദൻ എ. പി, സംസ്ഥാന ട്രഷറർ നിഷാന്ത് സി. വൈ, സ്റ്റേറ്റ് എക്സികൂട്ടീവ്, സ്റ്റേറ്റ് കമ്മറ്റി അംഗങ്ങൾ വിവിധ ജില്ലാ പ്രസിഡൻ്റ്മാർ, ജില്ലാ സെക്രട്ടറിമാർ തുടങ്ങി എല്ലാ പ്രമുഖ നേതാക്കന്മാരുടെയും സാന്നിധ്യത്തിൽ വെച്ച് ഓൺലൈൻ ആയി നിർവഹിച്ചു.പടികൾ കയറാൻ ബുദ്ധിമുട്ട് അനുഭവിക്കുന്നവർക്ക് കൂടുതൽ സൗകര്യമൊരുക്കി ചെങ്ങമനാട് അക്ഷയ വീണ്ടും ഒരു മാറ്റം കുറിച്ചിരിക്കുന്നു. ചെറിയ പടികൾ പോലും കയറാൻ ബുദ്ധിമുട്ടുന്നവർക്ക് ആയാസ രഹിതമായി പടികൾ ഒഴിവാക്കി കയറുന്നതിന് ആവശ്യമായ റാമ്പ് നിർമിച്ചുമാണ് കൂടുതൽ സൗകര്യം ഒരുക്കിയിരിക്കുന്നത്.
ഇതിന് മുൻപേ ഫീഡിങ് റൂം നിർമിച്ചു പ്രവർത്തന സമയത്ത് അത് പൊതുവിൽ ഉപയോഗിക്കാൻ തുറന്നു നൽകി മുൻപും ചെങ്ങമനാട് അക്ഷയ പൊതുജനങ്ങൾക്ക് സേവനത്തോടൊപ്പം കസ്റ്റമർക്ക് ആവശ്യമായ സേവനങ്ങൾ നൽകുന്നതിൽ എന്നും പ്രതിജ്ഞാബദ്ധരാണ്.
പെൻഷൻ സമയത്ത് തന്നെ ഇങ്ങനെ ഒരു സംവിധാനം ഏർപ്പെടുത്തിയത് പ്രായമുള്ളവർക്ക് കൂടുതൽ ഉപകാരം ആയി എന്ന് പെൻഷൻ പുതുക്കാൻ വന്ന എല്ലാവരും അഭിപ്രായപ്പെടുന്നുമു ണ്ട്.
ആധാർ, മറ്റ് സേവനങ്ങൾക്കും പടികൾ കയറാൻ ബുദ്ധിമുട്ട് ഉള്ളവർക്ക് ഈ സംവിധാനം ഉപയോഗിക്കാൻ കഴിയും എന്നതും ഈ സംവിധാനത്തിൽ പറ്റും എന്നതും ചെങ്ങമനാട് അക്ഷയ കേന്ദ്രത്തെ വെത്യസ്തമാക്കുന്നു എന്ന് അക്ഷയ ടീം വ്യക്തമാക്കുന്നു.