ഇടുക്കിയിൽ ഓടിക്കൊണ്ടിരുന്ന വാഹനങ്ങൾക്കുമേൽ മരം വീണു; ഒരാൾ മരിച്ചു

തൊടുപുഴ: ഇടുക്കിയിൽ കാറിനു മുകളിൽ മരംവീണ് ഒരാൾ മരിച്ചു. ഇടുക്കി രാജകുമാരി സ്വദേശി ജോസഫ് ആണ് മരിച്ചത്. മൂന്നുപേർക്ക് പരിക്കേറ്റു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാർ വെട്ടിപ്പൊളിച്ചാണ് ഇവരെ പുറത്തെടുത്തത്.
നേര്യമംഗലം വില്ലാഞ്ചിറയിലായിരുന്നു അപകടം. കെഎസ്ആർടിസി ബസിനു മുകളിലേക്കും മരം വീണു. കനത്ത മഴയിൽ ഓടിക്കൊണ്ടിരുന്ന വാഹനങ്ങളുടെ മുകളിലേക്ക് മരം വീഴുകയായിരുന്നു.