അഖിലേന്ത്യാ പോലീസ് ഗെയിംസ്, കേരള പൊലീസിന് മിന്നും വിജയം
വെസ്റ്റ് ബംഗാളിലെ സശസ്ത്ര സീമബൽ സിലിഗുരിയിൽ നടന്ന ഓൾ ഇന്ത്യ പൊലീസ് ഹാൻഡ് ബാൾ ക്ലസ്റ്റർ 2025-26 ൽ ബാസ്കറ്റ് ബാളിൽ കേരള പൊലീസ് ടീം ചാമ്പ്യന്മാർ. കേരള പൊലീസ് വനിതാ ടീം സ്വർണമെഡലും പുരുഷടീം വെള്ളിമെഡലും നേടി. ഉത്തർപ്രദേശ് പൊലീസായിരുന്നു ഫൈനലിൽ ഇരു ടീമിന്റെയും എതിരാളികൾ. കേരള പൊലീസ് വനിതാ ടീം രാജസ്ഥാൻ പൊലീസിനെ (71-46) തോൽപ്പിച്ചാണ് സെമിഫൈനൽ കടന്ന് ഫൈനലിലെത്തിയത്. പഞ്ചാബ് പൊലീസിനെ (76-60) തോൽപ്പിച്ചാണ് പുരുഷ ടീം ഫൈനലിലെത്തിയത്.


