ജൂനിയർറെഡ്ക്രോസ് കൗൺസിലർമാർക്ക് ജില്ലാ തല ഏകദിന പരിശീലനംസംഘടിപ്പിച്ചു
കാസർഗോഡ് ജില്ലയിൽ റെഡ്ക്രാസിന്റെ പ്രവർത്തനം ശക്തി പെടുത്തുന്നതിന്റെ ഭാഗമായി ജില്ലയിലെ വിദ്യാഭ്യാസ ഉപജില്ലകളിൽ നിന്നുള്ള വിദ്യാലയങ്ങളിലെ ജൂനിയർ റെഡ്ക്രോസ് കൗൺസിലർമാർക്കായിഏകദിന പരിശീലനം നൽകി . . നൂറ്റിപ്പത്ത് കൗൺസിലർമാർ പരിശീലനത്തിൽ പങ്കെടുത്തു. കാഞ്ഞങ്ങാട് റോട്ടറി ക്ലബ്ബിൽ നടന്ന ചടങ്ങ് ജൂനിയർ റെഡ്ക്രോസ് സംസ്ഥാന കോഡിനേറ്റർ ആർ ശിവൻ പിള്ള പരിശിലനവും വിദ്യാലയങ്ങളിൽ നടപ്പാക്കുന്ന ഹരിതാങ്കണം , സ്കൂൾ മുറ്റത്തൊരു തേൻമാവ് പദ്ധതിയും ഉദ്‌ഘാടനം ചെയ്‌തു.കഴിഞ്ഞ വർഷത്തെ പ്രവർത്തന മികവിനുള്ള മികച്ച വിദ്യാലയമായി വെള്ളിക്കോത്ത് മഹാകവി പി സ്മാരക ഗവ ഹൈസ്കൂൾ, മികച്ച കൗൺസിലറായി ഇതേ വിദ്യാലയത്തിലെ എം കെ പ്രിയയെയും അർഹരായി ഇവർക്കുള്ള ഉപഹാരവുംചടങ്ങിൽ വെച്ച് സമ്മാനിച്ചു . റെഡ് ക്രോസ് ജില്ലാ ചെയർമാൻ എം വിനോദ് അധ്യക്ഷനായി. ജനറൽ സെക്രട്ടറി ടി കെ നാരായണൻ , വൈസ് ചെയർമാൻ കെ അനിൽകുമാർ,ട്രഷറർ എൻ സുരേഷ് , മാനേജിംഗ് കമ്മറ്റിയംഗം എം സുദിൽഎന്നിവർ സംസാരിച്ചു തുടർന്ന് നടന്ന സെഷനിൽ ഡോ ലക്ഷമി ദേവി എം പൈ ക്ലാസെടുത്തു ജില്ലാ കോർഡിനേറ്റർ ജ്യോതി കുമാരിഏ ഉപജില്ലാ കോർഡിനേറ്റർമാരായ ഇന്ദിരാ മന്നവൻ , ലക്ഷമീശ, വി എം ജെസി,ടി പി പത്‌മകുമാർ എന്നിവർ ഉപജില്ലാ ഭാവി പ്രവർത്തന രൂപരേഖ അവതരിപ്പിച്ചു ജില്ലാ കോർഡിനേറ്റർ ടി കെ സെമീർ സ്വാഗതവും . ജോയിൻ്റ് കോഡിനേറ്റർ പി ജി പ്രശാന്ത് നന്ദിയും പറഞ്ഞു .