അഭിമുഖം
വെറ്ററിനറി ഡോക്ടര്‍ കഞ്ഞിക്കുഴി ബ്ലോക്ക് മൊബൈല്‍ വെറ്ററിനറി യൂണിറ്റിലേയ്ക്ക് വെറ്ററിനറി ഡോക്ടര്‍ തസ്തികയില്‍ താത്കാലിക നിയമനം നടത്തും. നവംബര്‍ എട്ടിന് രാവിലെ 11 മണി മുതല്‍ 12 മണിവരെ ജില്ലാ മൃഗസംരക്ഷണ ഓഫീസില്‍ വാക്ക്-ഇന്‍-ഇന്റര്‍വ്യൂ നടക്കും. യോഗ്യതകള്‍ ബിവിഎസ് സി ആന്റ് എഎച്ച് ബിരുദം, കെഎസ്‌വിസി രജിസ്‌ട്രേഷന്‍. താല്‍പര്യമുള്ള ഉദ്ദ്യോഗാര്‍ഥികള്‍ തിരിച്ചറിയല്‍ കാര്‍ഡ് (ആധാര്‍ കാര്‍ഡ്), ജനന തീയതി, വിദ്യാഭ്യാസ യോഗ്യത, കെഎസ്‌വിസി രജിസ്‌ട്രേഷന്‍ തെളിയിക്കുന്ന രേഖ, എസ്എസ്എല്‍സി ബുക്ക് എന്നിവ അസ്സലും പകര്‍പ്പും സഹിതം കൃത്യ സമയത്ത് ഹാജരാകണമെന്ന് ജില്ലാ മൃഗ സംരക്ഷണ ഓഫീസർ അറിയിച്ചു. ഫോണ്‍: 0477 2252431 കുക്ക്, സെക്യൂരിറ്റി കേരള മഹിള സമഖ്യ സൊസൈറ്റിയുടെ ചുമതലയിൽ വനിത ശിശുവികസന വകുപ്പിന്റെ സഹായത്തോടെ തിരുവനന്തപുരത്ത് പ്രവർത്തിക്കുന്ന ഇന്റഗ്രേറ്റഡ് ചൈൽഡ് കെയർ സെന്ററിൽ കുക്ക്, സെക്യൂരിറ്റി തസ്തികകളിൽ താത്കാലിക നിയമനത്തിന് അഭിമുഖം നടത്തുന്നു. സെക്യൂരിറ്റിക്ക് പത്താം ക്ലാസും കുക്കിന് അഞ്ചാം ക്ലാസും ആണ് യോഗ്യത. പ്രായപരിധി 25-45 വയസ്. നിർദ്ദിഷ്ട യോഗ്യതയുള്ള വനിതാ ഉദ്യോഗാർഥികൾ വെള്ളപേപ്പറിൽ തയ്യാറാക്കിയ അപേക്ഷയോടൊപ്പം വിദ്യാഭ്യാസ യോഗ്യത, പ്രായം, പ്രവർത്തിപരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളും സ്വായം സാക്ഷ്യപ്പെടുത്തിയ പകർപ്പും സഹിതം നവംബർ 12ന് രാവിലെ 10 മണിക്ക് കേരള മഹിള സമഖ്യ സൊസൈറ്റിയുടെ കരമന, കുഞ്ചാലുംമൂട് പ്രവർത്തിക്കുന്ന സംസ്ഥാന ഓഫീസിൽ ഇന്റർവ്യൂവിന് ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക്: സ്റ്റേറ്റ് പ്രോജക്ട് ഡയറക്ടർ, കേരള മഹിള സമഖ്യ സൊസൈറ്റി, റ്റി.സി 20/1652, കല്പന, കുഞ്ചാലുംമൂട്, കരമന പി.ഒ., തിരുവനന്തപുരം, ഫോൺ: 0471 2348666.