ലോക ഹൃദയ ദിനചാരണം 2024

Sep 30, 2024
ലോക ഹൃദയ ദിനചാരണം  2024

ഐ എം എ തിരുവനന്തപുരം വും ശ്രീ ചിത്ര ആശുപത്രിയും സംയുക്തമായി ലോക ഹൃദയ ദിനം ആചരിച്ചു.രാവിലെ കവടിയാർ മുതൽ മ്യൂസിയം വരെ നടന്ന വാക്കത്തോണിൽ 100ൽപരം ആളുകൾ അണിചേർന്നു. വാക്കതൊൺ ഡോ കാർത്തികേയൻ IAS ഫ്ലാഗ് ഓഫ്‌ ചെയ്തു. തുടർന്ന് പോലീസ് ട്രെയിനിങ് കോളേജിൽ മുന്നൂറോളം പോലീസ് ഉദ്യോഗസ്ഥർ ക്കു ജീവിതാശൈലി പരിപാലനത്തെ കുറിച്ചും, ആഹാരക്രമീകരണത്തെ കുറിച്ചും, ജീവൻ രക്ഷ മാർഗങ്ങളെ കുറിച്ചും ബോധവത്കരണ ക്ലാസുകൾ നൽകുക ഉണ്ടായി. ശ്രീ സ്പർജൻ കുമാർ IPS, തിരുവനന്തപുരം സിറ്റി പോലീസ് കമ്മിഷണർ ഉൽഘാടനം ചെയ്തു. ശ്രീ സാഹിർ IPS, ഡെപ്യൂട്ടി പോലീസ് കമ്മിഷണർ സന്നിഹിതനായിരുന്നു. ഡോ ശ്രീജിത്ത്‌ ആർ, തിരുവനന്തപുരം ഐ എം എ പ്രസിഡന്റ്‌ സ്വാഗതം ആശംസിച്ചു. ഡോ അഭിലാഷ് എസ് പി, ഡോ ദീപ സ് കുമാർ, ഡോ അരുൺ ഗോപാലകൃഷ്ണൻ, ഡോ മമത മുനാഫ് തുടങ്ങി 10ഓളം ഡോക്ടർമാരും മറ്റു ശ്രീചിത്ര ജീവനക്കാരും ക്ളാസുകൾക്ക് നേതൃത്വം നൽകി. ഡോ | വർഗീസ് ടി പണിക്കർ കൃതജ്ഞതയും ആശംസിച്ചു.