പടന്നക്കാട് കാർഷിക കോളേജിലെ അഞ്ച് വിദ്യാർഥികൾക്ക് എച്ച് 1 എൻ 1 രോഗബാധ സ്ഥിരീകരിച്ചു

Sep 8, 2024
പടന്നക്കാട് കാർഷിക കോളേജിലെ അഞ്ച് വിദ്യാർഥികൾക്ക് എച്ച് 1 എൻ 1 രോഗബാധ സ്ഥിരീകരിച്ചു

കാസർകോട് പടന്നക്കാട് കാർഷിക കോളേജിലെ അഞ്ച് വിദ്യാർഥികൾക്ക് എച്ച് 1 എൻ 1 രോഗബാധ സ്ഥിരീകരിച്ചു. രോഗലക്ഷണങ്ങൾ കാണിച്ച വിദ്യാർഥികളുടെ സ്രവങ്ങൾ പരിശോധനക്കായി ആലപ്പുഴ വൈറോളജി ലാബിലേക്ക് അയച്ചിരുന്നു. പരിശോധന ഫലം വന്നതോടെയാണ് രോഗം സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിച്ചവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ദിവസങ്ങൾക്ക് മുമ്പ് തൃശ്ശൂരിൽ എച്ച് 1 എൻ 1 ബാധിച്ച് എറവ് സ്വദേശി മരിച്ചിരുന്നു. എറവ് സ്വദേശി മീനയാണ് മരിച്ചത്. തൃശ്ശൂരിലെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം. സാധാരണ വൈറല്‍ പനിക്കു സമാനമാണ് എച്ച്1 എന്‍1 പനിയുടെ ലക്ഷണങ്ങള്‍. പനി, ശരീരവേദന, തൊണ്ടവേദന, ചുമ, ശ്വാസതടസം, അതിസാരം, ഛർദി, വിറയൽ, ക്ഷീണം എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ. ആസ്മ, പ്രമേഹം, ഹൃദ്രോഗം എന്നിവയുള്ളവരിൽ രോഗം കടുക്കാനും ഇടയുണ്ട്. രോഗബാധ നിയന്ത്രിക്കുന്നതിനും മാരകമാകാതെ സൂക്ഷിക്കുന്നതിനും മതിയായ വിശ്രമം വേണം.