സമാശ്വാസം പദ്ധതി: രേഖകൾ സമർപ്പിക്കണം

Jan 6, 2026
സമാശ്വാസം പദ്ധതി: രേഖകൾ സമർപ്പിക്കണം

  കേരള സാമൂഹ്യ സുരക്ഷാ മിഷൻ മുഖേന നടപ്പിലാക്കി വരുന്ന സമാശ്വാസം പദ്ധതിയിൽ ധനസഹായം ലഭിച്ചുകൊണ്ടിരിക്കുന്ന ഗുണഭോക്താക്കൾ തുടർന്നും ധനസഹായം ലഭിക്കുന്നതിനായി ലൈഫ് സർട്ടിഫിക്കറ്റ്, ബാങ്ക് പാസ് ബുക്കിന്റെ പകർപ്പ്, മൊബൈൽ നമ്പർ എന്നിവ എല്ലാ വർഷവും ജനുവരി, ജൂൺ മാസങ്ങളിൽ കേരള സാമൂഹ്യ സുരക്ഷാ മിഷനിലേയ്ക്ക് തപാൽ മുഖേന അയച്ചു നൽകണം.  കൂടുതൽവിവരങ്ങൾക്ക്: 1800 120 1001.