റാങ്ക് നേട്ടങ്ങളുടെ തിളക്കവുമായി പെരുവന്താനം സെന്റ് ആന്റണീസ് കോളജ്

പെരുവന്താനം: എംജി യൂണിവേഴ്സിറ്റി ബിരുദ പരീക്ഷയില്‍ യൂണിവേഴ്സിറ്റി തലത്തില്‍ മൂന്ന് റാങ്കും 21 എ പ്ലസും നേടി മികച്ച നേട്ടം കൈവരിച്ച് പെരുവന്താനം സെന്റ് ആന്റണീസ് കോളജ്.
ബികോം എസിസിഎയുടെ ആദ്യബാച്ച് 95 ശതമാനം വിജയവും നേടി. ഫാഷന്‍ ടെക്നോളജി വിഭാഗത്തില്‍ ദേവനന്ദ എസ്. ദേവ് മൂന്നാം റാങ്കും ഫര്‍സാന പി. നജീബ് നാലാം റാങ്കും ബിഎസ്സി സൈബര്‍ ഫോറന്‍സിക് വിഭാഗത്തില്‍ പി.എം. ഗംഗാമോള് ഏഴാം റാങ്കും കരസ്ഥമാക്കി. 21 എ പ്ലസുകളും നിരവധി എ ഗ്രേഡുകളും വിദ്യാര്‍ഥികള്‍ കൈവരിച്ചു. ബികോം എസിസിഎ-ല്‍ ആദ്യബാച്ചില്‍തന്നെ എസിസിഎയുടെ ഒന്‍പതു പേപ്പറുകളും നേടി ഗോപിക സുഭാഷ് മികച്ച വിജയം കരസ്ഥമാക്കിയപ്പോള്‍ എട്ട് പേപ്പറുകള്‍ നേടി അലീന റെജിയും ഗൗരി എസ്. പണിക്കറും വിജയം കാഴ്ചവച്ചു.
ഇന്റഗ്രേറ്റഡ് ബികോം സിഎംഎയില്‍ മുഹമ്മദ് സാജിദും ആഷ്ന തോമസും സിഎംഎ ഇന്റര്‍ രണ്ട് ഗ്രൂപ്പുകളും വിജയിച്ച് ബികോം പൂര്‍ത്തീകരിച്ചപ്പോള്‍ അലക്സ് ഷാജി, സ്നേഹ സ്റ്റീഫന്‍, ഡാലിയ ഡേവിഡ് എന്നിവര്‍ ഉയര്‍ന്ന ശതമാനത്തോടുകൂടി സിഎംഎ ഇന്റര്വിജയിച്ചു. ചിട്ടയായ പഠനം, പ്രൊഫഷണല്‍ കോഴ്സുകളുടെ മികച്ച ട്രെയിനിംഗ് ടീം, വ്യക്തിഗത ക്ലാസുകള്‍, സ്ഥിരമായി പരീക്ഷകള്‍, പഠന പുരോഗതി വിലയിരുത്തലുകള്‍, സ്ഥിരമായ അധ്യാപക രക്ഷാകര്‍തൃ സമ്മേളനങ്ങള്‍, വണ്‍ ടൂ വണ്‍ കൗണ്‍സലിംഗ് കൂടാതെ അധ്യാപകരുടെ ആത്മാർഥമായ ശ്രമത്തിനൊപ്പം വിദ്യാര്‍ഥികളുടെ കഠിനാധ്വാനവും നിശ്ചയദാര്‍ഢ്യവും സമര്‍പ്പണ മനോഭാവവുമാണ് മികച്ച വിജയത്തിന് അടിസ്ഥാനമെന്ന് പ്രിന്‍സിപ്പല്‍ ഡോ. ആന്റണി ജോസഫ് കല്ലമ്പള്ളിയും വൈസ് പ്രിന്‍സിപ്പല്‍ സുപര്‍ണ രാജുവും പറഞ്ഞു.
കോളജ് ചെയര്മാന് ബെന്നി തോമസിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന അധ്യാപക രക്ഷാകര്‍തൃ മാനേജ്മെന്റ് സംയുക്ത സമ്മേളനത്തില്‍ പിടിഎ പ്രസിഡന്റ് ജോര്‍ജ് കൂരമറ്റം, സെക്രട്ടറി ടിജോമോന്‍ ജേക്കബ്, വൈസ് പ്രിന്‍സിപ്പല്‍മാരായ സുപര്‍ണ രാജു, ബോബി കെ. മാത്യു, പി.ആര്. രതീഷ്, ജസ്റ്റിന് ജോസ്, സ്റ്റാഫ് സെക്രട്ടറിമാരായ എസ്. ഷാന്റിമോള്‍, പി. അനുരാഗ്, ബിബിന്‍ പയസ്, ക്രിസ്റ്റി ജോസ്, ജിന്റുമോള്‍ ജോണ്‍ എന്നിവര്‍ പ്രസംഗിച്ചു.