അടൂരില്‍ കാറും ബൈക്കും കൂട്ടിയിടിച്ച് 2 യുവാക്കള്‍ക്ക് ദാരുണാന്ത്യം
2 youths meet tragically in ADOOR car and bike collision

പത്തനംതിട്ട: കാറും ബൈക്കും കൂട്ടിയിടിച്ച് രണ്ട് യുവാക്കള്‍ക്ക് ദാരുണാന്ത്യം.അടൂര്‍ ബൈപ്പാസില്‍ തിങ്കളാഴ്ച രാത്രി ഏഴ് മണിയോടെയാണ് അപകടം.
ബൈക്ക് യാത്രികരായ അടൂര്‍ ചാവടിയില്‍ ഗ്ലോറി വില്ലയില്‍ പരേതനായ സി.ജി.ഗീവര്‍ഗീസിന്റേയും ശോഭയുടേയും മകന്‍ ടോം സി വര്‍ഗീസ് (23), വാഴമുട്ടം മഠത്തില്‍ തെക്കേതില്‍ രാജീവിന്റെ മകന്‍ ജിത്തു രാജ് (26) എന്നിവരാണ് മരിച്ചത്.
എറണാകുളം ഭാഗത്ത് നിന്നും തിരുവനന്തപുരം ഭാഗത്തേക്ക് വരികയായിരുന്നു കാര്‍. അടൂര്‍ നെല്ലിമൂട്ടില്‍പ്പടി ഭാഗത്ത് നിന്നും കരുവാറ്റ ഭാഗത്തേക്ക് വരികയായിരുന്നു ബൈക്ക്. അപകടത്തില്‍ കാറിലുണ്ടായിരുന്ന തിരുവനന്തപുരം തൈക്കാട് അനന്തഭവനം രത്‌നമണിയ്‌ക്ക് നിസാര പരിക്കേറ്റു.