നൂറ് ദിന കർമപരിപാടിയുടെ ഭാഗമായി 5000 പട്ടയങ്ങൾ നൽകും റവന്യു വകുപ്പ് മന്ത്രി, വില്ലേജ് ഓഫീസുകൾ ജന സൗഹൃദമാക്കും
സംസ്ഥാന സർക്കാരിൻറെ നൂറു ദിന കർമ്മപരിപാടിയുടെ ഭാഗമായി റവന്യൂ വകുപ്പുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ സ്പെഷ്യൽ ഡ്രൈവ് നടത്തി സമയബന്ധിതമായി പൂർത്തീകരിക്കാൻ റവന്യൂ വകുപ്പ് മന്ത്രി എ പി അനിൽകുമാർ നിർദ്ദേശിച്ചു. ജനങ്ങളുടെ വിവിധ പ്രശ്‌നങ്ങൾ പരമാവധി വേഗത്തിലും സുതാര്യമായും പരിഹരിക്കണം പരാതി തീർപ്പാക്കുന്നതിലുപരിയായി പ്രശ്നങ്ങൾക്ക് പരിഹാരം കാണണം കാസർഗോഡ് കളക്ടറേറ്റ് മിനി കോൺഫറൻസ് ഹാളിൽ നടന്ന സംസ്ഥാനത്തെ റവന്യൂ വകുപ്പിന്റെ ആദ്യത്തെ ജില്ലാതല അവലോകനയോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി. കാസർഗോഡ് ജില്ലയിൽ ഇതിനകം തന്നെ നിരവധി പരാതികൾക്ക് നടപടികൾ ഉണ്ടായിട്ടുണ്ട്. ഭൂമി തരം മാറ്റം പട്ടയ പ്രശ്നം മറ്റു ഭൂപ്രശ്നങ്ങൾ എന്നിവ ജില്ലയിൽ കുറേയേറെ പരിഹരിച്ചിട്ടുണ്ട് . റവന്യൂ വകുപ്പിന്റെ മുഖമായി കാണുന്ന വില്ലേജ് ഓഫീസുകൾ ജനസൗഹൃദമാക്കുമെന്ന് മന്ത്രി പറഞ്ഞു മാതൃകാ പോലീസ് സ്റ്റേഷൻ പോലെ പ്രാധാന്യമുള്ളതാണ് വില്ലേജ് ഓഫീസുകളും . അതിനാൽ വില്ലേജ് ഓഫീസ് ജനസൗഹൃദം ആക്കുക എന്നത് ഏറ്റവും പ്രധാനപ്പെട്ടതാണ്. നിയമത്തിന്റെയും മാർഗ്ഗനിർദ്ദേശങ്ങളുടെയും പരിമിതികൾക്കുള്ളിൽ ജനങ്ങളെ കേൾക്കുന്നതിനും ജനങ്ങൾക്ക് ചെയ്തു കൊടുക്കാൻ കഴിയുന്ന കാര്യങ്ങൾ പരമാവധി വേഗത്തിൽ സുതാര്യമായി ചെയ്തു കൊടുക്കുന്നതിനും നടപടി ഉണ്ടാകണം. സംസ്ഥാനത്ത് ഭൂമി തരംമാറ്റവുമായി ബന്ധപ്പെട്ട രണ്ടര ലക്ഷം അപേക്ഷകൾ കെട്ടിക്കിടക്കുന്നുണ്ട്. ഇതിൽ 25000 അപേക്ഷകൾ 100 ദിന കർമ്മ പരിപാടിയിൽ ഉൾപ്പെടുത്തി തീർപ്പാക്കും. സംസ്ഥാനത്ത് നൂറു ദിവസത്തിനകം 5000 പട്ടയങ്ങൾ നൽകുമെന്ന് മന്ത്രി പറഞ്ഞു ഭൂമിയുടെ ഫെയർ വാല്യുവിന്റെ കാര്യത്തിൽ ഏകീകരണം ഉണ്ടാക്കും. ഫെയർ വാല്യൂ വിഷയത്തിൽ അപാകതകൾ പരിഹരിക്കുന്ന പ്രവർത്തനവുമായി സർക്കാർ മുന്നോട്ടു പോകും. നിലവിൽ പലയിടങ്ങളിലും പല രീതിയിൽ ഫെയർ വാല്യൂ സംബന്ധിച്ച പരാതികൾ ഉയർന്നിട്ടുണ്ട്. ഡിജിറ്റൽ സർവേയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ നിലവിലുണ്ട് ഒരു ലക്ഷം പരാതികളിൽ 48000 പരാതികൾ ഇതിനകം തീർപ്പാക്കിയിട്ടുണ്ട്. ബാക്കി പരാതികൾ 100 ദിന കർമ്മപരിപാടിയിൽ ഉൾപ്പെടുത്തി തീർപ്പാക്കും. പട്ടികജാതി, പട്ടികവർഗ്ഗം. മത്സ്യത്തൊഴിലാളി വിഭാഗങ്ങൾക്ക് ഭൂമിയിൽ പട്ടയം നൽകുന്നതിന് ഈ വർഷം പ്രധാന പരിഗണന നൽകും. 14 ജില്ലകളിൽ നടക്കുന്ന റവന്യൂ അവലോകന യോഗങ്ങളിൽ ആദ്യത്തെതാണ് കാസർകോട് സംഘടിപ്പിച്ചതെന്നും മന്ത്രി പറഞ്ഞു. എല്ലാ ഒഴിവുകളും പി എസ് സി ക്ക് റിപ്പോർട്ട് ചെയ്യാൻ സർക്കാർ നിർദ്ദേശം നൽകിയിട്ടുണ്ട്. ജില്ലയിലെ ഗ്രൂപ്പ് വില്ലേജ് ഓഫീസുകളുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണുമെന്നും മന്ത്രി പറഞ്ഞു മഞ്ചേശ്വരത്ത് റവന്യു ടവർനിർമിക്കു മെന്നും മന്ത്രി ഉറപ്പ് നൽകി. ജില്ലാകളക്ടർ അർജുൻ പാണ്ഡ്യൻ റിപ്പോർട്ട് അവതരിപ്പിച്ചു . റവന്യു സെകട്ടറി ജീവൻ ബാബുകെ അധ്യക്ഷത വഹിച്ചു. ലാൻഡ് റവന്യു കമ്മീഷണർ എച്ച് ദിനേശൻ, സർവ്വെ ഡയറക്ടർ ജെ. അരുൺ സംസാരിച്ചു മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി ഡോ പി.കെ. ജയശ്രീ എ ഡി എം പി ഉദയകുമാർ ഡപ്യൂട്ടി കളക്ടർമാർ തഹസിൽദാർമാർ ഡപ്യൂട്ടി തഹസിൽദാർമാർ ജൂനിയർ സൂപ്രണ്ടുമാർ സർവേ ഉദ്യോഗസ്ഥർ പങ്കെടുത്തു.


