എക്സൈസ് മന്ത്രിയുടെ വസതിയിലേക്ക് നോട്ടെണ്ണല്‍ മെഷീനുമായി യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം
മന്ത്രി രാജിവയ്ക്കണമെന്ന ആവശ്യം ഉന്നയിച്ചുകൊണ്ട് യൂത്ത് കോണ്‍ഗ്രസ് തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് പ്രതിഷേധ പ്രകടനം നടത്തിയത്.

തിരുവനന്തപുരം: എല്‍ഡിഎഫ് സര്‍ക്കാരിനെതിരായ ബാര്‍ കോഴ ആരോപണത്തില്‍ പ്രതിഷേധിച്ച് എക്സൈസ് മന്ത്രി എം.ബി.രാജേഷിന്റെ ഔദ്യോഗിക വസതിയിലേക്ക് പ്രതിഷേധ പ്രകടനവുമായി യൂത്ത് കേണ്‍ഗ്രസ്. നോട്ടെണ്ണല്‍ മെഷീനുകളുമായി എത്തിയായിരുന്നു പ്രവർത്തകരുടെ പ്രതിഷേധം.മന്ത്രി രാജിവയ്ക്കണമെന്ന ആവശ്യം ഉന്നയിച്ചുകൊണ്ട് യൂത്ത് കോണ്‍ഗ്രസ് തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് പ്രതിഷേധ പ്രകടനം നടത്തിയത്.മാര്‍ച്ച് പോലീസ് ബാരിക്കേഡ് ഉപയോഗിച്ച് തടഞ്ഞതോടെ പ്രവര്‍ത്തകര്‍ റോഡില്‍ കുത്തിയിരുന്നു. നോട്ടെണ്ണല്‍ മെഷീന്റെ ചിത്രങ്ങളുള്ള പ്ലക്കാര്‍ഡുകളും പ്രവര്‍ത്തകര്‍ കൈയിലേന്തിയിരുന്നു.