കോഴിക്കോട് സിവിൽ പൊലീസ് ഓഫീസർ കുഴഞ്ഞുവീണ് മരിച്ചു
ഡിസ്ട്രിക്ട് ഹെഡ് ക്വാർട്ടറിൽ ജോലി ചെയ്യുന്ന ശ്യാം ലാൽ ടി എം ആണ് മരിച്ചത്

കോഴിക്കോട് : സിവിൽ പൊലീസ് ഓഫീസർ കുഴഞ്ഞുവീണ് മരിച്ചു. ഡിസ്ട്രിക്ട് ഹെഡ് ക്വാർട്ടറിൽ ജോലി ചെയ്യുന്ന ശ്യാം ലാൽ ടി എം ആണ് മരിച്ചത്. ജോലി കഴിഞ്ഞ് മടങ്ങുമ്പോൾ ബസിൽ കുഴഞ്ഞു വീഴുകയായിരുന്നു. ഒഞ്ചിയം വള്ളിക്കാട് സ്വദേശിയാണ് ശ്യാം ലാൽ.