കേരള സർവകലാശാലയിൽ എംഎഡ് പ്രവേശനത്തിന് അപേക്ഷിക്കാം
ഏകജാലകസംവിധാനംവഴി അപേക്ഷിക്കണം

തിരുവനന്തപുരം : കേരള സർവകലാശാലയിൽ അഫിലിയേറ്റ് ചെയ്തിട്ടുള്ള ഗവൺമെന്റ്/എയ്ഡഡ്/ സ്വാശ്രയ കോളേജുകളിലെ എംഎഡ് പ്രവേശനത്തിന് അപേക്ഷിക്കാം. എല്ലാ വിദ്യാർഥികളും (ജനറൽ/റിസർവേഷൻ/മാനേജ്മെന്റ്/പിഡബ്ല്യുഡി ഉൾപ്പെടെ) ഏകജാലകസംവിധാനംവഴി അപേക്ഷിക്കണം.അപേക്ഷയുടെ പ്രിന്റൗട്ടും ഫീസടച്ചതിന്റെ രസീതും പ്രവേശനസമയത്ത് അതത് കോളേജുകളിൽ ഹാജരാക്കണം. ഓൺലൈൻ രജിസ്ട്രേഷൻ ഫീസ് 1000 (എസ്‌സി/എസ്‌ടി വിഭാഗത്തിന് 500) രൂപയാണ്. ഏകജാലകസംവിധാനത്തിലുള്ള എല്ലാ ഫീസുകളും ഓൺലൈൻ മുഖാന്തരം അടയ്ക്കേണ്ടതാണ്. ഡിഡി, ചെക്ക്, മറ്റു ചെലാനുകൾ അഡ്മിഷൻ സംബന്ധിച്ചുള്ള അതതുസമയങ്ങളിലെ വിവരങ്ങൾക്ക് : 8281883053.