വയനാട് ഉരുൾപൊട്ടൽ; രണ്ട് മൃതദേഹങ്ങൾ കൂടി കണ്ടെടുത്തു
ഒരു സ്ത്രീയുടെയും പുരുഷന്റെയും മൃതദേഹങ്ങളാണ് കണ്ടെത്തിയത്

വയനാട് :ഉരുൾപൊട്ടൽ ഉണ്ടായ മുണ്ടക്കൈ മേഖലയിലെ ന്യൂ വില്ലേജ് പോയിന്റിൽ നിന്നും രണ്ട് മൃതദേഹങ്ങൾ കണ്ടെത്തി. ഒരു സ്ത്രീയുടെയും പുരുഷന്റെയും മൃതദേഹങ്ങളാണ് കണ്ടെത്തിയത്. അഗ്നിരക്ഷാ സേനയാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. സ്ഥലത്ത് കൂടുതൽ തിരച്ചിൽ ശക്തമാക്കാൻ നിർദേശം നൽകി.