വേനൽ മഴയെ തുടർന്ന് മുല്ലപ്പെരിയാറിൽ ജലനിരപ്പിൽ നേരിയ വർധന
വൃഷ്ടി പ്രദേശത്ത് പെയ്ത മഴയെ തുടർന്ന് മുല്ലപ്പെരിയാർ ജലനിരപ്പിൽ നേരിയ വർധന

കുമളി : വൃഷ്ടി പ്രദേശത്ത് പെയ്ത മഴയെ തുടർന്ന് മുല്ലപ്പെരിയാർ ജലനിരപ്പിൽ നേരിയ വർധന. ഞായർ രാവിലെ ആറിന് അണക്കെട്ടിലെ ജലനിരപ്പ് 113.50 അടിയെത്തി. തലേദിവസം ഇത് 113.30 അടി ആയിരുന്നു. 24 മണിക്കൂറിനുള്ളിൽ അണക്കെട്ട് പ്രദേശത്ത് 0.2 മില്ലിമീറ്ററും തേക്കടിയിൽ 0.4 മില്ലിമീറ്ററും കുമളിയിൽ 0.2 മില്ലിമീറ്ററും മഴപെയ്തു. ഞായർ രാവിലെ ആറു വരെയുള്ള 24 മണിക്കൂറിനുള്ളിൽ അണക്കെട്ടിൽ സെക്കൻഡിൽ 493 ഘനയടി വെള്ളം ഒഴുകിയെത്തിയപ്പോൾ, തമിഴ്നാട് 105 ഘനയടി വീതം കൊണ്ടുപോയി.