കർമ്മ ന്യൂസ് ഓൺലൈൻ എംഡി വിൻസ് മാത്യു അറസ്റ്റിൽ

തിരുവനന്തപുരം : കർമ്മ ന്യൂസ് ഓൺലൈൻ എംഡി വിൻസ് മാത്യുവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ആസ്ട്രേലിയയിൽ നിന്ന് എത്തിയപ്പോഴാണ് അറസ്റ്റ്. ഇയാൾക്കെതിരെ സൈബർ പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് ഇറക്കിയിരുന്നു. മൂന്ന് കേസുകളാണ് ഇയാൾക്കെതിരെ നിലവിലുള്ളത്.
കളമശ്ശേരി സ്ഫോടന സമയത്ത് സ്ഫോടനത്തെ പിന്തുണച്ച് ഇയാളുടെ കർമ്മ ന്യൂസിൽ വാർത്ത കൊടുത്തിരുന്നു. ഇതിനെതിരെ നിരവധി പരാതി വന്നിരുന്നു. ഈ കേസിൽ വിൻസിനെതിരെ സൈബർ പൊലീസ് കേസെടുത്തിരുന്നു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ തട്ടിപ്പ് നടന്നു എന്നായിരുന്നു മറ്റൊരു വ്യാജ വാർത്ത. ഈ കേസിലാണ് വിൻസിനെതിരെ പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചത്.
ഓസ്ട്രേലിയലിൽ നിന്നും രാവിലെ തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തിയപ്പോൾ എമിഗ്രേഷൻ ഉദ്യോഗസ്ഥർ തടഞ്ഞുവെക്കുകയായിരുന്നു. പിന്നീട് സൈബർ പൊലീസിന് കൈമാറി. കേസിൽ ചോദ്യം ചെയ്തതിന് ശേഷം വിൻസ് മാത്യുവിനെ ഞായർ വൈകുന്നേരം കോടതിയിൽ ഹാജരാക്കും.