വികസിത് ഭാരത് യൂത്ത് പാർലമെന്റ്; രജിസ്ട്രേഷൻ മാർച്ച് 9 വരെ

തിരുവനന്തപുരം : 2025 മാർച്ച് 06
കേന്ദ്ര യുവജനകാര്യ കായിക മന്ത്രാലയം സംഘടിപ്പിക്കുന്ന വികസിത് ഭാരത് യൂത്ത് പാർലമെന്റിന്റെ ജില്ലാതല മത്സരങ്ങൾ മാർച്ച് 15 നു ആരംഭിക്കും. വികസിത് ഭാരത് യൂത്ത് പാർലമെൻറിൽ രജിസ്റ്റർ ചെയ്യാനുള്ള അവസരം മാർച്ച് 9 വരെയാണ് ഉണ്ടാവുക. "വികസിത ഭാരതം എന്നതുകൊണ്ട് എന്താണ് അർത്ഥമാക്കുന്നത്?" എന്ന വിഷയത്തിൽ ഒരു മിനിറ്റ് ദൈർഘ്യമുള്ള പ്രസംഗ വീഡിയോ മൈ ഭാരത് പോർട്ടലിൽ അപ് ലോഡ് ചെയ്താണ് മത്സരത്തിന് രജിസ്റ്റർ ചെയ്യേണ്ടത്. 2025 ഫെബ്രുവരി 24 ന് 18നും 25നും ഇടയിൽ പ്രായമുള്ള യുവതീയുവാക്കൾക്ക് മത്സരത്തിൽ പങ്കെടുക്കാം. സംസ്ഥാനത്ത് നാലിടങ്ങളിലാണ് ജില്ലാതല മത്സരങ്ങൾ സംഘടിപ്പിക്കുന്നത്.
തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ ഉള്ളവർക്കുള്ള ജില്ലാതല മത്സരം ശ്രീകാര്യത്തുള്ള കോളേജ് ഓഫ് എഞ്ചിനീയറിംഗ് തിരുവനന്തപുരത്തു വച്ച് മാർച്ച് 15 നു സംഘടിപ്പിക്കും. ആലപ്പുഴ,പത്തനംതിട്ട, തൃശൂർ എന്നീ ജില്ലകളിലുള്ളവർക്കു ആലപ്പുഴ സെന്റ് ജോസഫ് വനിതാ കോളേജിൽ വച്ചും കോട്ടയം, ഇടുക്കി, എറണാകുളം, ലക്ഷദ്വീപ് എന്നിവിടങ്ങളിൽ നിന്നുള്ളവർക്കു കോട്ടയം അമലഗിരി ബിഷപ്പ് കുര്യാളശേരി വനിതാ കോളേജിലും, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ്, മാഹി എന്നിവടങ്ങളിൽ നിന്നുള്ളവർക്ക് മീനങ്ങാടി എൽദോ മാർ ബസേലിയസ് കോളേജിലും നടക്കും. നോഡൽ ജില്ലാ തല മത്സരങ്ങളിൽ വിജയികളാവുന്ന 10 പേർക്കാണ് സംസ്ഥാന തല മത്സരങ്ങളിൽ പങ്കെടുക്കാൻ അവസരം ലഭിക്കുക .
സംസ്ഥാന തല മത്സരത്തിൽ വിജയികളാകുന്ന ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടുന്നവർക്കാണ് ന്യൂഡൽഹിയിലെ പാർലമെന്റ് മന്ദിരത്തിൽ സംഘടിപ്പിക്കുന്ന ദേശീയതല മത്സരത്തിൽ പങ്കെടുക്കാനുള്ള അവസരം.
വികസിത് ഭാരത് യൂത്ത് പാർലമെന്റിൽ രജിസ്റ്റർ ചെയ്യാൻ https://mybharat.gov.in/mega_