സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ വീടുകളില്‍ വിജിലന്‍സ് പരിശോധന. സ്വകാര്യ പ്രാക്ടീസ് കണ്ടെത്താനാണ് പരിശോധന. ആലപ്പുഴയിലും പത്തനംതിട്ടയിലുമാണ് പരിശോധന നടക്കുന്നത്. വിജിലന്‍സ് പരിശോധനയ്ക്കിടെ ഡോക്ടര്‍മാര്‍ ഇങ്ങിയോടി. പത്തനംതിട്ട ജനറല്‍ ആശുപത്രിയിലെ രണ്ട് ഡോക്ടര്‍മാരാണ് പ്രൈവറ്റ് പ്രാക്ടീസ് നടത്തുന്നയിടത്ത് നിന്നും ഇറങ്ങിയോടിയത്. മാനദണ്ഡം ലംഘിച്ചാണ് ഡോക്ടര്‍മാര്‍ സ്വകാര്യ പ്രാക്ടീസ് നടത്തിയതെന്ന് വിജിലന്‍സ് സംഘം കണ്ടെത്തി. കൊമേഴ്‌സ്യല്‍ കെട്ടിടത്തിലാണ് ഡോക്ടര്‍മാര്‍ സ്വകാര്യ പ്രാക്ടീസ് നടത്തിയിരുന്നത്. ഓപ്പറേഷന്‍ പ്രൈവറ്റ് പ്രാക്ടീസ് പ്രകാരമായിരുന്നു പരിശോധന. വിജിലന്‍സ് ഡിവൈഎസ്പി ഹരി വിദ്യാധരന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. പത്തനംതിട്ട ജനറല്‍ ആശുപത്രിയിലെ നാല് കോഴഞ്ചേരി ജില്ലാ ആശുപത്രിയിലെ രണ്ട് ഡോക്ടര്‍മാര്‍ക്കെതിരെ വിജിലന്‍സ് ഡയറക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കി.ആലപ്പുഴ മെഡിക്കല്‍ കോളേജിലെ അഞ്ച് ഡോക്ടര്‍മാരുടെ വീടുകളിലാണ് പരിശോധന നടത്തിയത്. ചേര്‍ത്തല താലൂക്ക് ആശുപത്രിയിലെ ഒരു ഡോക്ടറുടെ വീട്ടിലും പരിശോധന നടന്നു. സ്വകാര്യ പ്രാക്ടീസ് നടത്തുന്നയിടങ്ങളില്‍ ഡോക്ടര്‍മാരെ കാണാന്‍ നിരവധി രോഗികള്‍ എത്തുന്നുണ്ടെന്നാണ് കണ്ടെത്തല്‍.