നമ്മുടെ ധീര സൈനികരുടെ വീര്യത്തിനും നിശ്ചയദാർഢ്യത്തിനും ത്യാഗത്തിനുമുള്ള ആദരവും അഭിവാദ്യവുമാണ് സായുധ സേന പതാക ദിനം: പ്രധാനമന്ത്രി
ന്യൂഡൽഹി : 2024 ഡിസംബർ 07
നമ്മുടെ ധീര സൈനികരുടെ വീര്യം, നിശ്ചയദാർഢ്യം, ത്യാഗം എന്നിവയ്ക്ക് ആദരവും അഭിവാദ്യവും അർപ്പിക്കുന്നതാണെന്ന് സായുധ സേനാ പതാക ദിനമെന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിപ്രായപ്പെട്ടു. സായുധ സേനയുടെ പതാക ദിന നിധിയിലേക്ക് സംഭാവന ചെയ്യാൻ അദ്ദേഹം എല്ലാവരോടും അഭ്യർത്ഥിച്ചു.
പ്രധാനമന്ത്രിയുടെ എക്സ് പോസ്റ്റ്':
“നമ്മുടെ ധീര സൈനികരുടെ നിശ്ചയദാർഢ്യത്തിനും ത്യാഗത്തിനുമുള്ള ആദരവും അഭിവാദ്യവുമാണ് സായുധ സേനാപതാക ദിനം. അവരുടെ ധീരത നമ്മെ പ്രചോദിപ്പിക്കുന്നു, അവരുടെ ത്യാഗങ്ങൾ നമ്മെ വിനയമുള്ളവരാക്കുന്നു. അവരുടെ സമർപ്പണം നമ്മെ സുരക്ഷിതരാക്കുന്നു. സായുധ സേനയുടെ പതാക ദിന നിധിയിലേക്ക് നമുക്കേവർക്കും സംഭാവന ചെയ്യാം."