വേളാങ്കണി തിരുന്നാള്‍: കേരളത്തില്‍ നിന്നും സ്‌പെഷ്യല്‍ ട്രെയിനുകള്‍
കേരളത്തില്‍ നിന്നും സ്‌പെഷ്യല്‍ ട്രെയിനുകള്‍
തിരുവനന്തപുരം: വേളാങ്കണ്ണി പെരുന്നാളിന് തിരുവനന്തപുരത്തിനും വേളാങ്കണ്ണിക്കുമിടയിൽ സ്പെഷ്യൽ ട്രെയിൻ സർവീസ് നടത്താൻ റെയിൽവേ തീരുമാനിച്ചിട്ടുണ്ട്. രണ്ട് ട്രെയിനാണ് ഉള്ളത്. വേളാങ്കണ്ണിയിലേക്ക് ബുധനാഴ്ചകളിലും തിരികെ തിരുവനന്തപുരത്തേക്ക് വ്യാഴാഴ്ചകളിലും ട്രെയിൻ സർവീസ് നടത്തും. 21ാം തിയ്യതി മുതൽ ഓടിത്തുടങ്ങും.
താഴെ സ്റ്റോപ്പുകളും സമയക്രമവും
തിരുവനന്തപുരം – വേളാങ്കണ്ണി സ്പെഷ്യൽ ട്രെയിൻ ഇത് കൂടാതെ എല്ലാ തിങ്കളാഴ്ചകളിലും ശനിയാഴ്ചകളിലും ഉച്ചയ്‌ക്ക് 1.00 മണിക്ക് പുറപ്പെടുന്ന എറണാകുളം വേളാങ്കണ്ണി എക്സ്പ്രസ് ട്രെയിൻ (16361). ഞായറാഴ്ച രാവിലെ 5.45നാണ് ട്രെയിൻ പുറപ്പെടുക.
സ്ലീപ്പർ, എസി 3 ടയർ, എസി ടൂ ടയർ എന്നീ കോച്ചുകളാണുള്ളത്. പതിനാറര മണിക്കൂറാണ് യാത്രാസമയം. എറണാകുളം ജങ്ഷൻ വിട്ടാൽ ഈ ട്രെയിനിന് കോട്ടയം, ചങ്ങനാശ്ശേരി, തിരുവല്ല, ചെങ്ങന്നൂർ, മാവേലിക്കര, കായംകുളം ജങ്ഷൻ, കരുനാഗപ്പള്ളി, ശാസ്താംകോട്ട, കൊല്ലം ജംക്ഷൻ, കുണ്ടറ, കൊട്ടാരക്കര, അവുണേശ്വരം, പുനലൂർ, എന്നിവിടങ്ങളിൽ സ്റ്റോപ്പുണ്ട്. തമിഴ്നാട്ടിൽ തെന്മല, ചെങ്കോട്ട, തെങ്കാശി ജങ്ഷൻ, കാടയനല്ലൂർ, ശങ്കരൻകോവിൽ, രാജപാളയം, ശിവകാശി, വിരുദുനഗർ ജങ്ഷൻ, അരുപ്പുക്കോട്ടൈ, മാണമദുരൈ ജങ്ഷൻ, കരൈക്കുടി ജങ്ഷൻ, അരന്താനി, പെരവൂർണി, പട്ടുക്കോട്ടൈ, അതിരംപട്ടിണം, തിരുതുറൈപുണ്ടി എന്നീ സ്റ്റേഷനുകളിലും സ്റ്റോപ്പുണ്ട്.
വേളാങ്കണ്ണി-എറണാകുളം എക്സ്പ്രസ് (16362) ട്രെയിനിന്റെ തിരിച്ചുള്ള യാത്ര ചൊവ്വ ഞായർ ദിവസങ്ങളിലാണ്. വൈകീട്ട് 6.40ന് വേളാങ്കണ്ണിയിൽ നിന്ന് പുറപ്പെടും. അടുത്ത ദിവസം കാവിലെ 11.40ന് എറണാകുളം ജംങ്ഷനിൽ എത്തിച്ചേരും.