കരമൊടുക്കാൻ ഫോൺ ഒ.ടി.പി നിർബന്ധമാക്കുന്നു ;യൂണിക് തണ്ടപ്പേർ രജിസ്ട്രേഷന് അക്ഷയ കേന്ദ്രങ്ങളിൽ സൗകര്യമൊരുക്കണം
ഭൂഉടമകളുടെ ആധാർ മൊബൈൽ നമ്പറുമായി ബന്ധിപ്പിക്കുന്നതിനും അക്ഷയ ആധാർ പെർമനന്റ് കേന്ദ്രങ്ങളിൽ സാധിക്കും
സോജൻ ജേക്കബ്
തിരുവനന്തപുരം: വസ്തുവിന്റെ കരമൊടുക്കാൻ ആധാറുമായി ബന്ധിച്ച മൊബൈൽ ഫോണിലേക്ക് വരുന്ന ഒ.ടി.പി നമ്പർ നിർബ്ബന്ധമാക്കും. ഒരാളിന്റെ പേരിലുള്ള സ്ഥലത്തിന്റെ കരം മറ്റൊരു വ്യക്തി ഒടുക്കി വസ്തുവുടമയെ വട്ടംകറക്കുന്നസ്ഥിതി ഇതോടെ ഒഴിവാകും. ഇത്തരം പരാതികൾ വ്യാപകമായതോടെയാണ് പുതിയ സംവിധാനമൊരുക്കാൻ സർക്കാർ തീരുമാനിച്ചത്. സ്റ്റേറ്റ് ഐ.ടി സെല്ലിനാണ് ചുമതല.ഇതോടൊപ്പം യൂണിക് തണ്ടപ്പേർ രെജിസ്ട്രേഷന് അക്ഷയ കേന്ദ്രങ്ങളിൽ സൗകര്യമൊരുക്കണമെന്നും ആവശ്യമുയർന്നിട്ടുണ്ട്
ഇപ്പോൾ വില്ലേജ് ഓഫീസിൽ നേരിട്ടോ ഏതെങ്കിലും അക്ഷയകേന്ദ്രത്തിൽ നിന്നോ ആരുടെ പേരിലുള്ള സ്ഥലത്തിന്റെ കരവും ആർക്കും അടച്ച് രസീതുവാങ്ങാം.
ബാങ്ക് വായ്പകൾ, കാർഷിക വായ്പ, സബ്സിഡി, തൊഴിലുറപ്പ് സേവനങ്ങൾക്കൊക്കെ കരം അടച്ച രസീത് നിർബന്ധമാണ്. ഒറിജിനൽ രസീത് വേണം താനും. രസീത് നഷ്ടമായാൽ കരം ഒടുക്കിയ സ്ഥലത്തു നിന്നേ ഡ്യൂപ്ളിക്കേറ്റ് ലഭ്യമാവൂ. കോടതി ജാമ്യത്തിനും മറ്റും ഡ്യൂപ്ളിക്കേറ്റ് സർട്ടിഫിക്കറ്റ് ഹാജരാക്കിയാൽ മതിയെങ്കിലും ക്യു.ആർ. കോഡ് സ്കാൻ ചെയ്യുമ്പോൾ ഒറിജിനിൽ കിട്ടണമെന്നില്ല.റവന്യുവകുപ്പിന്റെ പോർട്ടലിൽ സജ്ജമാക്കിയിട്ടുള്ള പുതിയ മെനുവിലാണ് വസ്തുവിവരങ്ങളും ആധാർ നമ്പരും നൽകി ലിങ്ക് ചെയ്യേണ്ടത്. മൊബൈൽ ഫോണിൽ ലഭിക്കുന്ന ഒ.ടി.പി അപ്‌ലോഡ് ചെയ്ത് രജിസ്‌ട്രേഷൻ നടത്താം. ബയോമെട്രിക് സംവിധാനത്തിലൂടെ വിരലടയാളം പതിപ്പിച്ചോ, ഐറിസ് ഡിറ്റക്ടറിലൂടെ കൃഷ്ണമണി പരിശോധിച്ചോ ചെയ്യാം.
സംസ്ഥാനത്തെ എല്ലാ ഭൂവുടമകൾക്കും ആധാർ അധിഷ്ഠിത യൂണീക്ക് തണ്ടപ്പേർ നടപ്പിലാക്കുന്നതിനായി Revenue Land Information System (ReLIS) സോഫ്ട്‍വെയറിൽ ഭൂവുടമകളുനട വിവരങ്ങൾ ആധാർനമ്പറുമായി ബന്ധിേിക്കുന്നതിന് 12/02/2020 നല സ. ഉ (സാധാ) െം. 552/2020/റവ നമ്പർ ഉത്തരവ് പ്രകാരം സർക്കാർ അനുമതി നൽകി ഉത്തരവ് പുറപ്പിടിവിച്ചിരുന്നു തുടർന്ന് 23/08/2021ൽ കേന്ദ്ര സർക്കാരിന്റെ അനുമതി ലഭിച്ചതിനന്റ അടിസ്ഥാനത്തിൽ 09/12/2021നല GO(P) No. 204/2021/RD നമ്പർ ഉത്തരവ് പ്രകാരം കേരളത്തിൽ യൂണീക്ക് തണ്ടപ്പേർ സംവിധാനം നടപ്പിൽ വരുത്തുന്നതിന് വിജ്ഞ്ജാപനം പ്രസിദ്ധീകരിച്ചിട്ടുണ്ട്. .