വിദ്യാർഥികളുടെ ആധാർ പുതുക്കണമെന്ന നിർദേശവുമായി യുണീക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ
ആധാർ പുതുക്കാത്തവരെ കണ്ടെത്താൻ ആപ്പ്
 
                                    ന്യൂഡൽഹി : അഞ്ചുമുതൽ 15 വരെ പ്രായക്കാരായ വിദ്യാർഥികളുടെ ആധാർ ബയോമെട്രിക് വിവരംപുതുക്കൽ കൃത്യസമയത്ത് നടത്തണമെന്ന് സ്കൂളുകളോട് യുണീക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ (യുഐഡിഎഐ). ഇക്കാര്യമുന്നയിച്ച് സംസ്ഥാനങ്ങളുടെയും കേന്ദ്രഭരണപ്രദേശങ്ങളുടെയും ചീഫ് സെക്രട്ടറിമാർക്ക് യുഐഡിഎഐ സിഇഒ ഭുവനേഷ് കുമാർ കത്തയച്ചു.വിദ്യാർഥികളുടെ ബയോമെട്രിക് പുതുക്കാൻ കേന്ദ്ര സ്കൂൾ, സാക്ഷരതാ വകുപ്പുമായി യുഐഡിഎഐ കൈകോർക്കും.ഇതിന് യൂണിഫൈഡ് ഡിസ്ട്രിക്ട് ഇൻഫർമേഷൻ സിസ്റ്റം ഫോർ എജുക്കേഷൻ പ്ലസ് (യുഡിഐഎസ്ഇ+) എന്ന ആപ്ലിക്കേഷൻ പുറത്തിറക്കിയിട്ടുണ്ട്. അഞ്ചാം വയസ്സിലും പതിനഞ്ചാം വയസ്സിലും ആധാർ പുതുക്കണം.
സ്കൂൾ പഠനകാലത്ത് ഇതു നടക്കാതിരുന്നാൽ പിൽക്കാലത്ത് മത്സരപ്പരീക്ഷകൾക്ക് രജിസ്റ്റർ ചെയ്യാനും സർക്കാർ പദ്ധതികളുടെ ആനുകൂല്യം ലഭിക്കാനും പ്രയാസമാകും.വിവരങ്ങൾ പുതുക്കാത്ത വിദ്യാർഥികളെ ആപ്പുവഴി തിരിച്ചറിയാനാകും.
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 




 
                                                                                                                                             
                                                                                                                                             
                                                                                                                                             
                                             
                                             
                                             
                                             
                                             
                                            