കേന്ദ്ര സഹ മന്ത്രി സുരേഷ് ഗോപിക്ക് കൂടുതൽ ചുമതലകൾ നൽകി കേന്ദ്രം
ഇറ്റലിയിൽ നടക്കുന്ന G7 സമ്മേളനത്തിൽ ഇന്ത്യൻ സംഘത്തെ സുരേഷ് ഗോപി നയിക്കും
ന്യൂഡൽഹി: കേന്ദ്ര സഹ മന്ത്രി സുരേഷ് ഗോപിക്ക് കൂടുതൽ ചുമതലകൾ നൽകി കേന്ദ്രം. ഇറ്റലിയിൽ നടക്കുന്ന G7 സമ്മേളനത്തിൽ ഇന്ത്യൻ സംഘത്തെ സുരേഷ് ഗോപി നയിക്കും. ഈ മാസം 13 മുതൽ 15 വരെയാണ് സമ്മേളനം.കൂടാതെ പാർലമെന്റ് സമ്മേളനത്തിലെ മസ്റ്ററിംഗ് ചുമതലയും സുരേഷ് ഗോപിയെ ഏൽപ്പിച്ചു. കേരളത്തിലെ വഖഫ് വിഷയത്തിൽ ശ്രദ്ധകേന്ദ്രീകരിക്കാനും പ്രധാനമന്ത്രി സുരേഷ്ഗോപിക്ക് നിർദേശം നൽകി.നേരത്തെ, സിനിമ അഭിനയത്തിന്റെ കാര്യത്തിൽ സുരേഷ് ഗോപിക്ക് കേന്ദ്രം തടയിട്ടിരുന്നു. വർഷത്തിൽ ഒരു സിനിമ മാത്രം എന്ന അമിത് ഷായുടെ നിർദേശം സുരേഷ് ഗോപി അംഗീകരിച്ചതായാണ് വിവരം.ആഴ്ചയിൽ മൂന്ന് ദിവസം ഡൽഹിയിൽ ഉണ്ടാവണം, പഴ്സണൽ സ്റ്റാഫിനെ നിയമിക്കണം തുടങ്ങിയ നിർദേശങ്ങളാണ് ബിജെപി കേന്ദ്ര നേതൃത്വം അദ്ദേഹത്തിന് നൽകിയത്.