യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യയിൽ അപ്രന്റീസ്ഷിപ്പ്: 2,691 ഒഴിവുകൾ
മാർച്ച് അഞ്ച് വരെയാണ് അപേക്ഷ

യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ 2,691 അപ്രന്റീസ് ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിക്കുന്നു. താൽപര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ബാങ്കിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ unionbankofindia.co.in എന്ന വെബ്‌സൈറ്റ് വഴി അപേക്ഷിക്കാം. ഫെബ്രുവരി 19 മുതൽ അപേക്ഷ സ്വീകരിച്ച് തുടങ്ങു. മാർച്ച് അഞ്ച് വരെയാണ് അപേക്ഷ സമർപ്പിക്കാൻ സാധിക്കുക.
അപേക്ഷിക്കുന്നതിന് മുമ്പ്, യോഗ്യതാ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉദ്യോഗാർത്ഥികൾ ഉറപ്പാക്കേണ്ടതുണ്ട്. ബാങ്കിന്റെ അപ്രന്റീസ്ഷിപ്പ് പ്രോഗ്രാമിലേക്ക് അപേക്ഷിക്കാൻ യോഗ്യത നേടുന്നതിന്, ഉദ്യോഗാർത്ഥികൾ ഗവൺമെന്റ് അപ്രന്റീസ്ഷിപ്പ് പോർട്ടലിൽ മാത്രം രജിസ്റ്റർ ചെയ്താൽ മതിയാകും. അപേക്ഷ സമർപ്പിക്കുന്നതിന് മറ്റ് ഒരു രീതിയും ബാങ്ക് സ്വീകരിക്കുന്നതല്ല. അപേക്ഷയുടെയും മറ്റ് രേഖകളുടെയും ഹാർഡ് കോപ്പി ഓഫീസലേക്ക് അയയ്ക്കാൻ പാടില്ല.
യോഗ്യത നേടുന്നതിന്, ഉദ്യോഗാർത്ഥികൾ 2021 ഏപ്രിൽ 1നോ അതിനുശേഷമോ അംഗീകൃത സർവകലാശാലയിൽ നിന്നോ സ്ഥാപനത്തിൽ നിന്നോ ബിരുദം നേടിയിരിക്കണം, കൂടാതെ 2025 ഫെബ്രുവരി 1ന് 20 നും 28 നും ഇടയിൽ പ്രായമുള്ളവരായിരിക്കണം. അപ്രന്റിസ്ഷിപ്പിന് അപേക്ഷിക്കുന്ന അപേക്ഷകർ സംസ്ഥാനത്തെ കുറഞ്ഞത് ഒരു പ്രാദേശിക ഭാഷയെങ്കിലും വായിക്കാനും എഴുതാനും സംസാരിക്കാനും മനസ്സിലാക്കാനും പ്രാവീണ്യം നേടിയിരിക്കണം.
ജനറൽ, ഒബിസി വിഭാഗത്തിന് 800 രൂപയും ജിഎസ്ടിയുമാണ് ഫീസായി നൽകേണ്ടത്. വനിത, എസ്സി, എസ്ടി വിഭാഗത്തിലുള്ളവർക്ക് 600 രൂപയും ജിഎസ്ടിയും പിഡബ്ല്യൂഡി വിഭാഗത്തിലുള്ളവർക്ക് 400 രൂപയും ജിഎസ്ടിയുമാണ് ഫീസ്.
ഓൺലൈൻ പരീക്ഷ, പ്രാദേശിക ഭാഷാ പരിജ്ഞാന പരീക്ഷ, വെയിറ്റിംഗ് ലിസ്റ്റ്, വൈദ്യപരശോധന എന്നിവ ഉൾപ്പെടുന്നതാണ് തിരഞ്ഞെടുപ്പ് പ്രക്രിയ.ഒരു വർഷത്തെ നിയമന കാലയളവിൽ അപ്രന്റീസുകൾക്ക് പ്രതിമാസം 15000 രൂപ െ്രസ്രെപ്പൻഡിന് അർഹതയുണ്ട്.