നാദാപുരത്ത് തെരുവുനായ ആക്രമണത്തിൽ രണ്ടു വയോധികമാർക്ക് പരിക്കേറ്റു
ആയിഷു, നാരായണി എന്നിവർക്കാണ് തെരുവുനായയുടെ കടിയേറ്റത്.

കോഴിക്കോട്: നാദാപുരത്ത് തെരുവുനായ ആക്രമണത്തിൽ രണ്ടു വയോധികമാർക്ക് പരിക്കേറ്റു. ആയിഷു, നാരായണി എന്നിവർക്കാണ് തെരുവുനായയുടെ കടിയേറ്റത്.രാവിലെ ഒൻപതരയോടെ കനാൽപ്പാലം റോഡിലാണ് സംഭവം. നായയുടെ ആക്രമണത്തിൽ താഴെവീണുപോയ ആയിഷുവിന്റെ കൈകളിലും മുഖത്തും നാരായണിയുടെ കാലിനുമാണ് കടിയേറ്റത്. ഇരുവരും നാദാപുരം ഗവണ്മെന്റ് ആശുപത്രിയിൽ ചികിത്സയിലാണ്.അതേസമയം, പ്രദേശത്ത് തെരുവുനായ ആക്രമണം പതിവാണെന്നാണ് നാട്ടുകാർ പറയുന്നത്. മൂന്ന് മാസത്തിനിടെ ഇരുപത്തഞ്ചോളം പേർക്കാണ് കടിയേറ്റത്.