തൃശൂര്‍ അകലാട് ത്വാഹാ പള്ളി ബീച്ചില്‍ ചാളച്ചാകര
പകല്‍ 10ന് ആയിരുന്നു ചാളക്കൂട്ടം കരക്കെത്തിയത്
തൃശൂര്‍: അകലാട് ത്വാഹാ പള്ളി ബീച്ചില്‍ ചാളച്ചാകര. പകല്‍ 10ന് ആയിരുന്നു ചാളക്കൂട്ടം കരക്കെത്തിയത്. വിവരമറിഞ്ഞതോടെ നാട്ടുകാരും ബീച്ചിലേക്ക് എത്തി. സമൂഹ മാധ്യമങ്ങള്‍ വഴി കാര്യമറഞ്ഞ് നിരവധിപേര്‍ കടപ്പുറത്തേക്ക് പാഞ്ഞെത്തി. ഇതിനിടെ ചെറുവിലയ്ക്ക് വാങ്ങിക്കൂട്ടിയ മീനുകളെ വിറ്റഴിക്കാനും നാട്ടുകാര്‍ ശ്രമിക്കുന്നുണ്ട്.തീരത്തേക്ക് ചാടി മറിഞ്ഞാണ് ചാള മീനുകള്‍ കൂട്ടത്തോടെ കരയ്ക്ക് അടിഞ്ഞത്. അന്തരീക്ഷ താപനിലയിലുണ്ടാവുന്ന വ്യത്യാസമാണ് ഇത്തരത്തില്‍ വലിയ രീതിയില്‍ മത്സ്യങ്ങളെ തീരത്തേക്ക് കൂട്ടമായി എത്താന്‍ പ്രേരിപ്പിക്കുന്നതെന്ന് വിദഗ്ധര്‍ പറഞ്ഞു.
പെട്ടന്ന് സമുദ്ര ജലത്തില്‍ ഉണ്ടാകുന്ന ഓക്സിജന്‍ വ്യതിയാനമാണ് മത്സ്യങ്ങളെ ഇത്തരത്തില്‍ കരയിലേക്ക് എത്താന്‍ പ്രേരിപ്പിക്കുന്നുവെന്നാണ് ശാസ്ത്രീയ വശമായി പറയുന്നത്.