'തൃശൂരെടുത്ത്' സുരേഷ് ഗോപി;കേരളത്തിൽ ആദ്യമായാണ് ബി.ജെ.പി അക്കൗണ്ട് തുറക്കുന്നത്
വിജയം അനുഗ്രഹമായി സമ്മാനിച്ച എല്ലാ ഈശ്വരന്മാർക്കും എന്റെ ലൂർദ് മാതാവിനും പ്രണാമമുണ്ടെന്നും അദ്ദേഹം പ്രതികരിച്ചു.
തൃശൂർ: തൃശൂർ ലോക്സഭ മണ്ഡലത്തിലൂടെ കേരളത്തിന്റെ ലോക്സഭ തെരഞ്ഞെടുപ്പ് ചരിത്രം തിരുത്തി ബി.ജെ.പി. എൻ.ഡി.എ സ്ഥാനാർഥി സുരേഷ് ഗോപി .എനിക്ക് ഈ വിജയം അനുഗ്രഹമായി സമ്മാനിച്ച എല്ലാ ഈശ്വരന്മാർക്കും എന്റെ ലൂർദ് മാതാവിനും പ്രണാമം. ഒരു വലിയ പ്രതിസന്ധിയുടെ കൂലിയാണ് എനിക്ക് തന്നത്. ഒഴുക്കിനെതിരെ നീന്തിക്കയറുക. വ്യക്തിപരമായി ഒരുപാട് ദ്രോഹമാണ് വലിയ വലിയ കല്ലുകളായി എന്റെ നേരെ തള്ളിവിട്ടത്. അതിൽനിന്ന് കടന്നുകയറാൻ എന്നെ സഹായിച്ചത്...വിവിധ വിഷയങ്ങളുണ്ട് അത് ഞാൻ എടുത്തെടുത്ത് പറയുന്നില്ല.ആരും വിളിച്ചുപറഞ്ഞില്ല, പക്ഷേ ആ സത്യം തൃശൂരിലെ ജനങ്ങൾ, ഞാൻ അവരെ പ്രജാ ദൈവങ്ങളെന്നാണ് ഇപ്പോൾ വിളിക്കുന്നത്. ആ പ്രജാ ദൈവങ്ങൾ ആ സത്യം തിരിച്ചറിഞ്ഞു. അവരുടെ മനസിനെയും തീരുമാനങ്ങളെയും വഴി തെറ്റിച്ചുവിടാൻ നോക്കിയിടത്തുനിന്ന് ദൈവങ്ങളെല്ലാം അവരുടെ മനസ് ശുദ്ധമായി തിരിച്ചു. ഇതവർ നൽകുന്ന അനുഗ്രഹം കൂടിയാണ്.ഭാരതീയ ജനതാ പാർട്ടിയുടെ സംസ്ഥാന ഘടകത്തിന്, എന്നെ അവിടെ കൊണ്ടുപോയി ലോഞ്ച് ചെയ്ത അമിത് ഷാ, നരേന്ദ്ര മോദി എനിക്കെന്റെ രാഷ്ട്രീയ ദൈവമാണ്. എന്നുപറയുമ്പോഴും ലിബറലാണോ എന്ന് ചോദിച്ചാൽ ആ നാച്വർ വച്ച് ഞാൻ പറയുന്നതല്ല. ഞാൻ ഇന്നും ആരാധിക്കുന്ന ഭാരതത്തിന്റെ റിയൽ ആർക്കിടെക്ട് ശ്രീമതി ഇന്ദിരാ ഗാന്ധി, ശ്രീ പി വി നരസിംഹ റാവൂ, എൽ കെ അദ്ധ്വാനി ജി തുടങ്ങി എന്റെ പ്രിയപ്പെട്ട സഖാവ് ഇ കെ നായനാർ, കെ കരുണാകരൻ... ഇത് സർവ ജനങ്ങളുടെയും ഇഷ്ടം നേടാൻ പറയുന്നതല്ല. ഇതെല്ലാം ഹൃദയത്തിൽ ഞാൻ സൂക്ഷിക്കുന്ന ബിംബങ്ങൾ തന്നെയാണ്. അതെല്ലാം അങ്ങനെ തന്നെ ഉണ്ടാകും.'-സുരേഷ് ഗോപി പറഞ്ഞു.