കെജ്‌രിവാളിന്റെ ജാമ്യഹർജിയിൽ സുപ്രീംകോടതി ഇന്ന് വിധി പറയും
മദ്യനയ അഴിമതി കേസ്; അരവിന്ദ് കെജ്രിവാളിന് ഇന്ന് നിര്‍ണായകം
ന്യൂഡൽഹി : മദ്യനയ അഴിമതി കേസില്‍ സിബിഐ അറസ്റ്റ് ചോദ്യം ചെയ്തുകൊണ്ട് ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ നല്‍കിയ ജാമ്യപേക്ഷയില്‍ സുപ്രീംകോടതി ഇന്ന് വിധി പറയും. സിബിഐ അറസ്റ്റും റിമാന്‍ഡും നിയമ വിരുദ്ധമാണെന്ന് പ്രഖ്യാപിക്കണമെന്നാണ് കെജ്രിവാളിന്റെ ആവശ്യം.
ഇന്ന് അനുകൂലമായി വിധിയുണ്ടായാല്‍ കെജ്രിവാളിന് ജയില്‍ മോചിതനാകാനാവും. ഇന്ന് രാവിലെ 10.30ന് ജസ്റ്റിസ് സൂര്യകാന്ത് കേസ് പരിഗണിക്കും. കെജ്രിവാളിന്റെ ജാമ്യ ഹര്‍ജിയില്‍ സെപ്തംബര്‍ അഞ്ചിന് വാദം കേട്ട സുപ്രീംകോടതി വിധി മറ്റൊരു ദിവസത്തേക്ക് മാറ്റി വയ്ക്കുകയായിരുന്നു. ഇ ഡി കേസില്‍ കോടതി നേരത്തെ ജാമ്യം അനുവദിച്ചിരുന്നു.
മദ്യനയക്കേസില്‍ കെജ്രിവാളിനെ അറസ്റ്റ് ചെയ്ത തീരുമാനത്തെ ചോദ്യം ചെയ്ത് കൊണ്ട് ആഗസ്ത് അഞ്ചിന് ദില്ലി ഹൈക്കോടതി വിധി പുറപ്പെടുവിച്ചിരുന്നു. ഈ വിധി ചോദ്യം ചെയ്ത് കൊണ്ടാണ് കെജ്രിവാള്‍ സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കിയത്.