ഓഫീസ് അറ്റൻഡന്റ് അഭിമുഖം മാറ്റി
ജൂൺ 22ന് നിശ്ചയിച്ചിരുന്ന വാക്ക്-ഇൻ- ഇൻറർവ്യൂ ജൂൺ 29-ലേക്ക് മാറ്റി
 
                                    തിരുവനന്തപുരം: ജില്ലയിൽ ഓർഫനേജ് കൺട്രോൾ ബോർഡിൽ നിലവിൽ ഒഴിവുള്ള ഒരു ഓഫീസ് അറ്റൻഡൻറ് തസ്തികയിൽ ദിവസക്കൂലി അടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിന് ജൂൺ 22ന് നിശ്ചയിച്ചിരുന്ന വാക്ക്-ഇൻ- ഇൻറർവ്യൂ ജൂൺ 29-ലേക്ക് മാറ്റി. അന്നേ ദിവസം രാവിലെ 10.30 മുതൽ വികാസ് ഭവനിലെ മൂന്നാം നിലയിൽ പ്രവർത്തിക്കുന്ന ഓർഫനേജ് കൺട്രോൾ ബോർഡ് കാര്യാലയത്തിൽ അഭിമുഖം നടക്കും. പത്താം ക്ലാസ് ആണ് വിദ്യാഭ്യാസ യോഗ്യത. പ്രായപരിധി 40 വയസ്. താത്പര്യമുള്ള ഉദ്യോഗാർഥികൾ വ്യകതിഗത വിവരങ്ങൾ ഉൾപ്പെടുന്ന ബയോഡാറ്റ, സ്‌കൂൾ സർട്ടിഫിക്കറ്റ്, തിരിച്ചറിയൽ രേഖ എന്നിവയുടെ അസൽ സഹിതം ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക് ഓർഫനേജ് കൺട്രോൾ ബോർഡ് കാര്യാലയത്തിൽ നേരിട്ടോ, 0471 2303077 എന്ന ഫോൺ നമ്പരിലോ ബന്ധപ്പെടണം.
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 




 
                                                                                                                                             
                                                                                                                                             
                                                                                                                                             
                                             
                                             
                                             
                                             
                                             
                                            