നീറ്റ് പരീക്ഷയില്‍ മുഴുവന്‍ വിദ്യാര്‍ത്ഥികളുടെയും മാര്‍ക്കുകള്‍ ദേശീയ പരീക്ഷാ ഏജന്‍സി പുറത്തുവിടും
നാളെ ഉച്ചയ്ക്ക് 12 മണിക്ക് മുമ്പായി വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കണമെന്നാണ് സുപ്രീംകോടതി ഉത്തരവ്.
ന്യൂഡൽഹി : നീറ്റ് പരീക്ഷയില്‍ മുഴുവന്‍ വിദ്യാര്‍ത്ഥികളുടെയും മാര്‍ക്കുകള്‍ പരീക്ഷാകേന്ദ്രം, നഗരം എന്നിവയുടെ അടിസ്ഥാനത്തില്‍ ദേശീയ പരീക്ഷാ ഏജന്‍സി പുറത്തുവിടും. നാളെ ഉച്ചയ്ക്ക് 12 മണിക്ക് മുമ്പായി വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കണമെന്നാണ് സുപ്രീംകോടതി ഉത്തരവ്. പുനപരീഷാ ഹര്‍ജികളില്‍ തിങ്കളാഴ്ച വാദം തുടരും. നീറ്റില്‍ പുനപരീക്ഷ വേണമെന്ന ഹര്‍ജികളിലായിരുന്നു ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ മൂന്നംഗ ബെഞ്ച് വിശദമായ വാദം കേട്ടത്. പരീക്ഷയുടെ ഫലങ്ങള്‍ പൂര്‍ണമായും പുറത്തുവന്നാല്‍ മാത്രമേ ക്രമക്കേടിന്റെ വ്യാപ്തി അറിയാന്‍ കഴിയൂവെന്ന് ഹര്‍ജിക്കാര്‍ വാദിച്ചു. നഗരങ്ങളിലും സെന്ററുകളിലും നടന്ന പരീക്ഷകളുടെ മാര്‍ക്കുകളില്‍ വ്യക്തത വരണമെന്നും ഹര്‍ജിക്കാര്‍ ഉന്നയിച്ചു. ഈ ആവശ്യം പരിഗണിച്ചാണ് മുഴുവന്‍ വിദ്യാര്‍ത്ഥികളുടെയും മാര്‍ക്കുകള്‍ പ്രസിദ്ധീകരിക്കാന്‍ സുപ്രീംകോടതി ഉത്തരവിട്ടത്.